Chapter Title : ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ]
കെട്ടുന്നു. അമ്പലത്തിന്റെ കെട്ട്കുതിര പണി ഏകദേശം തീരാറായി നാളെ ഉച്ചക്കാണ് തല ഒരുക്ക് ചടങ്ങ്. എല്ലാ ദേശക്കാരും അവിടെ വരും. കുതിരക്ക് തല വയ്ക്കുന്ന ചടങ്ങാണ് മെയിൻ.
ഈ ഭാഗത്തുള്ള എല്ലാ ഉത്സവങ്ങളും ഇങ്ങനെ ആണ് നാട്ടുകാരുടെ ഒരു വർഷത്തെ കണക്ക് കൂട്ടലുകൾ എല്ലാം അടുത്ത വർഷത്തെ ഉത്സവത്തെ മുന്നിൽ കണ്ട് കൊണ്ടാണ് കൃഷി മുതൽ പ്രവാസികളുടെ ലീവ് വരെ. ഉത്സവ സമയം ആയാൽ എല്ലാവരും അമ്പലങ്ങളിൽ തന്നെ. ഒന്നിനും ഒരു കുറവും ഉണ്ടാകില്ല ചടങ്ങിന്റെ പൂർണത മുതൽ ദേശക്കാർ തമ്മിലുള്ള ഇടി വരെ.
അമ്പലത്തിന്റെ വരാന്തയിൽ ഗീത മേമ ഇരിക്കുന്നത് ഞാൻ കണ്ടു. അമ്മയുടെ വീട്ടുകാരുമായി എനിക്ക് അവശേഷിക്കുന്ന ആകെയൊരു ബന്ധം. അമ്മയുടെ അനിയത്തി, വീട്ടുകാർ ചൊവ്വാ ദോഷം പറഞ്ഞു അവിവാഹിതയായി ജീവിക്കേണ്ടി വന്നു. ആ കാര്യത്തിൽ ആവണിയുടെ പ്രധാന മോട്ടിവേഷനും ഗീത മേമ തന്നെ. ചൊവ്വ ദോഷം അറിഞ്ഞും ഒരുത്തൻ കെട്ടാൻ വന്നാൽ വീട്ടുകാരുടെ വാക് കേൾക്കരുത് അങ്ങ് കെട്ടിക്കോണം എന്ന് പറഞ്ഞു കൊടുത്തത് ഗീതമേമ ആണ്. അമ്മയുടെ വീട്ടുകാരിൽ ഭൂരിഭാഗം പേർക്കും അമ്മയുടെ ഭാഗത്തിലായിരുന്നു കണ്ണ്. എനിക്ക് പ്രായ പൂർത്തിയായി ഏറ്റെടുക്കില്ല എന്ന് ഒന്നും അങ്ങോട്ട് ചോദിക്കാതെ തന്നെ സ്വന്തം പെങ്ങളുടെ 16 ന്റെ അന്ന് പറഞ്ഞതാണ് എന്റെ സ്വന്തം വല്യ അമ്മാവൻ. ജയൻ കൊച്ചച്ചന്റെയും ജിഷമ്മായിയുടെയും കയ്യിൽ നിന്ന് അവർക്ക് ആവശ്യത്തിലധികം അന്ന് കേൾക്കേണ്ടി വന്നു. അച്ഛന്റെ സ്വത്തിൽ നിന്നും അമ്മയുടെ ഭാഗം അവർക്ക് വീതിച്ചു നൽകണം പറഞ്ഞു പിന്നീടവർ അലമ്പുണ്ടാക്കിയപ്പോൾ ജയൻ കൊച്ചച്ചൻ കേസ് പറഞ്ഞു എല്ലാം എന്റെ പേരിൽ ആക്കി. അതിന് ശേഷം ഞാൻ അവരോട് ആരോടും മിണ്ടാറില്ല അമ്മുമ്മ മരിച്ചപ്പോൾ കാണാൻ പോയതല്ലാത ഇന്ന് വരെ അങ്ങോട്ട് പോയിട്ടില്ല. കഴിഞ്ഞ തവണ ദേശക്കാർ തമ്മിലുള്ള ഇടിക്കിടയിൽ വല്യമ്മാവന്റെ മകനെ ഞാനും ഷിബുവും കൂടെ നല്ല പോലെ പെരുമാറി വിട്ടിരുന്നു ഇടക്ക് ഒരു വട്ടം അമ്മാവനെയും കയ്യിൽ കിട്ടിയിരുന്നു. അതിന്റെ ബാക്കിയായി വേറൊരുത്സവത്തിന് ഷിബു അവരുടെ കയ്യിൽ പെട്ടു അതിന്റെ ബാക്കി ഇത്തവണ ഞങ്ങൾ നോക്കി വച്ചിട്ടുണ്ട്
അവരുടെ കൂട്ടത്തിൽ
💬 Comments
View all comments