Chapter Title : ഉത്സവരാത്രിയിലെ ഉന്മാദലഹരിയിൽ 1 [ANOOP SS]
എനിക്കോ? ഞാനേ അടിക്കുന്നുള്ളു. അല്ലപിന്നെ".
ഗോകുലും അജിത്തും, ഇണപിരിയാത്ത കൂട്ടുകാർ, എന്തുകാര്യത്തിനും ഒറ്റമനസ്സോടെ ഒരുമിച്ചു നിൽക്കുന്നവർ. ആവണിപ്പാടം എന്ന കൊച്ചുഗ്രാമത്തിൽ കൗമാരക്കാരുടെ കൂട്ടത്തിലെ നായകന്മാർ. ഇന്നവരുടെ ഗ്രാമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. ആവണിപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവം. അതവിടെ വലിയ ആഘോഷമാണ്. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികൾ. സമാപനദിവസം ഗജവീരന്മാരും ചെണ്ടമേളവും കെട്ടുകാഴ്ചകളും താലപ്പൊലിയും എല്ലാമണിനിരക്കുന്ന വലിയ ഘോഷയാത്ര കാണാൻ മറ്റുദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തും.
അന്നേദിവസം അവിടെയുള്ള എല്ലാ വീടുകളിലും സദ്യ ഉണ്ടാകും കുടുംബത്തിലെ എല്ലാ അംഗങ്ങളും ബന്ധുക്കളും ഒത്തുകൂടും. അവിടുത്തെ അറിയപ്പെടുന്ന തറവാട്ടിലെ ഇളയതലമുറക്കാരനാണ് ഗോകുൽ. അവൻ അച്ഛനും അമ്മയ്ക്കും ഒറ്റമോനാണ്. അവന്റെ അമ്മയുടെ കുടുംബവീടിനടുത്തായി പുതിയൊരു വീടുണ്ടാക്കി താമസിക്കുന്നു. അച്ഛനും അമ്മയും സർക്കാർ ജീവനക്കാരാണ്. അവന്റെ അമ്മയുടെ കുടുംബം അവിടുത്തെ പ്രമാണികളാണ്. ഇപ്പോൾ കുടുംബവീട്ടിൽ അമ്മുമ്മയും അമ്മയുടെ ഇളയസഹോദരന്റെ ഭാര്യയും മക്കളും ആണ് താമസം. അപ്പുപ്പൻ കുറച്ചുകാലം മുന്നേ മരിച്ചുപോയി. അമ്മുമ്മയുടെ മൂന്നുമക്കളിൽ ഒന്നാമനായ അവന്റെ വലിയമ്മാവൻ ചെന്നൈയിൽ സ്ഥിരതാമസമാണ്, എങ്കിലും ഇടയ്ക്കൊക്കെ വന്നുപോകും. ചെറിയമ്മാവൻ ആർമിയിലും. അതിനടുത്തായിട്ടാണ് അജിത്തിന്റെ വീട്. അച്ഛൻ വിദേശത്തായതിനാൽ അവന്റെ വീട്ടിൽ അവനും അമ്മയും അച്ഛമ്മയും അനിയനുമാണുള്ളത്.
അവസാനവർഷഡിഗ്രി പരീക്ഷ എഴുതി റിസൾട്ട് കാത്തു നിൽക്കുന്ന അവർക്കു രഹസ്യമായി അല്പം മദ്യപാനമൊക്കെയുണ്ടെങ്കിലും നാട്ടുകാർക്കിടയിൽ സൽസ്വഭാവികളാണ്. അതുകൊണ്ടുതന്നെ അവിടെ നടക്കുന്ന പരിപാടികളുടെ ഭാരവാഹിപ്പട്ടികയിലും ഇരുവരുമുണ്ട്. വീട്ടുകാരുടെയും നാട്ടുകാരുടെയും ആഘോഷക്കമ്മറ്റിയുടെയും എല്ലാം കണ്ണുവെട്ടിച്ചു രണ്ടു പെഗ്ഗടിക്കാനുള്ള രഹസ്യയാത്രയിലാണിരുവരും. അവരുടെ മറ്റുകൂട്ടുകാരെല്ലാം എല്ലാ സെറ്റപ്പുമായി പാടത്തിനക്കരയുള്ള മരച്ചീനി പണയിൽ നേരത്തെ പരിപാടികൾ തുടങ്ങിയിരുന്നു. പക്ഷേ ബന്ധുക്കൾക്കിടയിൽ പെട്ടുപോയ ഗോകുലിനെ കാത്തുനിന്ന അജിത്തിനു ഇതുവരെ
💬 Comments
View all comments