0%

Chapter Title : ഉത്സവരാത്രിയിലെ ഉന്മാദലഹരിയിൽ 1 [ANOOP SS]

Author : Anoopss Read All Parts 2.1K

അത് ഭാഗ്യം."

അവരിരുവരും ആ ടീമിനോടൊപ്പം ചേർന്നു ബാക്കിയിരുന്ന വോഡ്ക ഒഴിച്ചടിക്കുവാൻ തുടങ്ങി.

"എടാ ടച്ചിങ്സിന് ഒന്നുമില്ലേ?" "ഉള്ളതൊക്കെ തീർന്നു വേണമെങ്കിൽ അല്പം അച്ചാറും കൂട്ടി അടിച്ചോ." "അച്ചാറെങ്കിൽ അച്ചാറ് നീ ഇങ്ങെടുത്തേ." "എടാ അജിത്തേ നിന്റെ ഫോണടിക്കുന്നു."

"ഛേ ഈ നേരത്തിതാരാ, അയ്യോ ഡാ ഗോകുൽ നിന്റെ അമ്മയാ, ഇപ്പോൾ എന്ത് പറയും?" "നീ ഫോൺ എടുക്കു, എന്നെ തിരക്കിയാകും എന്റെ ഫോണിനു ഇവിടെ റേഞ്ച് കുറവാണ്. " "ഹലോ ആന്റി" "ഡാ അജിത്തല്ലേ " " അതെ ആന്റി അജിത്താണ്" "ഗോകുൽ എവിടെ അവനെ വിളിച്ചിട്ടു കിട്ടുന്നില്ലല്ലോ". " അവനിവിടെയുണ്ട് ഞാൻ കൊടുക്കാം." "ഹാലോ അമ്മെ ഞാനാ എന്തുപറ്റി?" "നീ എവിടെയാ? നിന്റെ ഫോണിനെന്തു പറ്റി ? വിളിച്ചിട്ടു കിട്ടുന്നില്ല?" "ഞാൻ ഇവിടെ അമ്പലപ്പറമ്പിൽ ഉണ്ട്, എന്താ കാര്യം?" "നീ കമ്മിറ്റിആഫീസിന്റെ അവിടേക്കു വന്നേ നമ്മൾ ഇവിടെയുണ്ട്". "ഹാ ഒരു പത്തുമിനുട്ടു ഞാനെത്തി ഓക്കേ ." "ഡാ എന്തുപറ്റി?"

"അറിയില്ല, അങ്ങോട്ടു ചെല്ലാൻ. ഡേയ് നിങ്ങൾ കൂടിക്കോ ഞാൻ പോകുന്നു, നിങ്ങൾ പറമ്പിലേക്ക് വരില്ലേ ഞാൻ അവിടെയുണ്ടാകും". "എന്നാൽ നീ പൊയ്ക്കോ ഞങ്ങൾ ഇതു ഫിനിഷ് ചെയ്തിട്ട് വരാം". "എടാ സ്മെൽ ഒന്നുമില്ലല്ലോ, എന്നെ കണ്ടാൽ എന്തെങ്കിലും സംശയം തോന്നുമോ?" "ഏയ് ഒരു പ്രശ്നവും ഇല്ല അളിയൻ ധൈര്യമായി പൊയ്ക്കോ ഇതു നാറുന്ന സാധനമല്ല." "എന്നാൽ ഓക്കേ ഡാ". ഗോകുൽ വേഗം മരച്ചീനിപ്പണയിലൂടെ പാടത്തിറങ്ങി അമ്പലം ലക്ഷ്യമാക്കി നടന്നു. അവന്റെ മനസ്സിൽ ഒരു ചെറിയ ഭയം, ഇനി അമ്മയ്ക്ക് എന്തെങ്കിലും സംശയം തോന്നി വിളിക്കുന്നതാണോ?

💬 Comments

View all comments