0%

Chapter Title : ഉത്തരാസ്വയംവരം 1 [കുമ്പിടി]

Author : Kambikathakal Read All Parts 2K

ഉത്തരാസ്വയംവരം 1

Utharaswayamvaram Part 1 | Author : Kumbidi


ഉത്തരാസ്വയംവരം ..
(കുമ്പിടി പുതുക്കി പണിതത് ഫോർ ആരാധകർക് )

ഞാൻ ഹരികൃഷ്ൻ.... കോടീശ്വരനായ കൃഷ്ണദേവന്റെയും യമുന കൃഷ്ണന്റെ ഒരേ ഒരു മകൻ.. മറക്കാൻ ആഗ്രഹിക്കുന്ന കോളേജ് ലൈഫിന്റെയും നൊമ്പരങ്ങളുടെയും കാലം കഴിഞ്ഞ് പാരിസിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു...
""ഇന്നെന്റെ കല്യാണമാണ്"""...
എന്റെ സന്തോഷം എന്തെന്നാൽ എനിക്ക് ഏറെ പ്രിയപ്പെട്ട എന്റെ അമ്മയും അച്ഛനും ഇന്ന് വളരെ ഹാപ്പിയാണ് ........
വിവാഹത്തിന് താല്പര്യം ഇല്ലാതിരുന്ന എന്നെ നിർബന്ധിച്ച് കല്യാണത്തിന് സമ്മതിച്ചു..

ഞാനൊരു കാര്യമേ അമ്മയോടും അച്ഛനോടും പറഞ്ഞുള്ളൂ...
"നിങ്ങൾ കൊണ്ടുവരുന്ന ഏതു കുട്ടിയെയും ഞാൻ കല്യാണം കഴിക്കാൻ തയ്യാറാണ്... ഒരു പെണ്ണുകാണാൻ ചടങ്ങിന് എന്നെ വിളിക്കരുത്. ഞാൻ വരില്ല"..
അവർ പറഞ്ഞത് പ്രകാരം ഞാൻ എന്റെ ഒരു നല്ല ഫോട്ടോയെടുത്ത് അവർക്ക് കൊടുത്തു.
എന്റെ ഉള്ളിൽ അവരോട് പറയാത്തതായി എന്തോ ഉണ്ടെന്നു അമ്മയ്ക്ക് പണ്ടേ മനസ്സിലായത .
അച്ഛനും അമ്മയും ചേർന്ന് പെൺകുട്ടിയെ കണ്ടു..അവർക്ക് ഇഷ്ടപ്പെട്ടു... ബ്രോക്കറുടെ കയ്യിൽ നേരത്തെ തന്നെ ഫോട്ടോ ഏൽപ്പിച്ചതിനുശേഷം ആണ് എന്റെ വീട്ടുകാർ അവിടെ എത്തിയത്.....
തിരിച്ചു വന്നതിനുശേഷം അമ്മ എന്നെ വിളിച്ചു..
ഞാൻ കാൾ എടുത്തു...
" എന്താ അമ്മേ...
ഡാ ഞങ്ങൾ ഇന്ന് ഒരു പെൺകുട്ടിയുടെ വീട്ടിൽ പോയിരുന്നു... അമ്മയ്ക്ക് മോൻ വാക് തന്നതല്ലേ അമ്മ കാണിച്ചു തരുന്ന കുട്ടിയെ കെട്ടിക്കോളാം എന്ന്.. നല്ല --പൊന്നുംകൂടം -- പോലൊരു പെണ്ണിനെ ഞാൻ എന്റെ മോനു കണ്ടെത്തി... പെണ്ണിന്റെ ഫോട്ടോ ഞാൻ അയച്ചു തരാട്ടേ !!!.

💬 Comments

View all comments