Chapter Title : ഉത്തരാസ്വയംവരം 1 [കുമ്പിടി]
പോകുന്നത് നോക്കി നിൽക്കുന്ന അമ്മയെ ആണ് കണ്ടത്..
ഞാനൊരു പുഞ്ചിരി തൂകി... അമ്പലം ലക്ഷ്യമാക്കി നടന്നു നടക്കുന്നതിനിടയിൽ അവൾ
"അമ്മയ്ക്ക് ഒത്തിരി സന്തോഷമായി കാണു അല്ലെ?"
അതെ ( ഞാൻ പറഞ്ഞു..)
ഞാൻ ഇത്രയൊക്കെ ചെയ്തിട്ടും എന്നോട് എന്താ ദേഷ്യം തോന്നാഞ്ഞത്..
"അതൊ... ഞാൻ ചിരിച്ചു. "
(അവൾക്കുള്ള ബാക്കി മറുപടി കൊടുക്കുന്നതിനു മുമ്പ് ഒരു ചേട്ടൻ ഞങ്ങളോട് ചോദിച്ചു)
ഇവിടെ ഒരു അമ്പലമുള്ള കാര്യം മറന്നോ ഹരിയെ...കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി ഇങ്ങോട്ട് കാണുന്നില്ലല്ലോ??
മറന്നതല്ലേ ചേട്ടാ എന്നും തിരക്
അങ്ങനെ പറഞ്ഞു നൈസ് ആയിട്ട് നടന്നു.
(ദീപാരാധന തൊഴാൻ നിൽക്കുന്ന കുട്ടികളും പെൺകുട്ടികളും ചേട്ടന്മാരും അമ്മമാരും എല്ലാവരുടെയും കണ്ണ് ഞങ്ങളുടെ നേരെവന്നു...) പെൺകുട്ടികൾ ഒക്കെ എന്തോ മുറുമുറുക്കുന്നു
ഉത്തരയേ മുന്നിൽ നിർത്തി ഞാൻ തൊട്ടു പുറകിൽ സ്ഥാനം പിടിച്ചു.. നട തുറക്കുന്നതിന് മുമ്പുള്ള മണിയൊച്ചകൾ "കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന "എന്ന ഗീതം ആലപിച് ചുറ്റുമുള്ളവർ...
.. ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു
നേരെതെ ചോദിച്ചില്ലേ... എന്താണ് ദേഷ്യം തോന്നാത്തത് എന്ന്...."
മ്മ്മ് (എന്ന് അവൾ മൂളി )
ഉത്തരയുടെ കതിൽ മുട്ടുന്ന പോലെ ചുണ്ട് അടുപ്പിച്ചു പറഞ്ഞു
ഇഷ്ടവാ നിന്നെ.. ഒരുപാട്... മാത്രമല്ല!! ഭഗവാന്റെ മുമ്പിൽ ഞാൻ താലി കെട്ടിയ പെണ്ണാ നീ........
(തിരുമേനി നടതുറക്കുന്നു )
കണ്ണന്റെ വിഗ്രഹം അവൾ കാണുമ്പോ അവളുടെ കാതിൽ ഞാൻ അടുത്തതായി പറഞ്ഞത്..)
എന്റെ ഭാര്യ....
( ആ ഭാര്യക്ക്.. സിനിമയിൽ ആരുന്നേൽ. ഒരു സൈലൻസും എക്കോയും ഉണ്ടായേനെ ) ഞാൻ മനസുരുകി പ്രാർത്ഥിച്ചു. കണ്ണനെ
💬 Comments
View all comments