Chapter Title : ഉത്തരാസ്വയംവരം 2 [കുമ്പിടി]
ഉറങ്ങാൻ പോയി... ഏതായാലും വന്നതല്ലേ."...
അവൾ ചാടി വണ്ടിയിൽ കയറി.
നീ വല്ലതും പഠിച്ചോ ചെറുക്കാ
എന്നോടവൾ തിരക്കി
ഓ... ഞാൻ പഠിക്കാൻ നോക്കീതാ ഉറങ്ങി പോയത്..
എന്റെ മറുപടി കേട്ട് അവൾ ചിരിച്ചു
അങ്ങനെ ഞങ്ങൾ അമ്പലത്തിൽ എത്തി...
ദീപാരാധന തൊഴുതു...
ഭഗവാനെ നാളെ +2 ഫൈനൽ എക്സാം തീരുവ.... മിന്നിച്ചേക്കണേ... ഞങ്ങളെ രണ്ടും കാത്തോണേ
അമ്പലത്തിന്റെ അതുവഴിയൊക്കെ സ്കൂളിൽ കാര്യങ്ങളൊക്കെ പറഞ് ഞങ്ങൾ നടന്നു... ഇരുട്ട് കൂടിയപ്പോഴേക്കും.. ഞങ്ങൾ തിരികെ എന്റെ വീട്ടിൽ എത്തി...
വാടി എന്തേലും കഴിചിട്ട് പോവാം.
ഞാൻ നന്ദനയെ വിളിച്ചു. ഞങ്ങൾ അടുക്കള ലക്ഷ്യം വച് നടന്നു. ഞങ്ങൾ നടന്നടുക്കുമ്പോ
അമ്മ ആരോടോ പറയുന്നത് കേട്ടു
"നന്ദുനെ അവനെ കൊണ്ട് തന്നെ കെട്ടിക്കണം."
അത് കേട്ടതും ഞങ്ങൾ രണ്ടും ഒന്ന് സ്റ്റോപ്പ് ആയി.അടുക്കളയിലെക് കയറാതെ. മാറി നിന്നു. നന്ദന എന്നോട് മിണ്ടല്ലെന്നു പറഞ്ഞു..
അതെ പടുത്തമൊക്കെ കഴിഞ്ഞിട്ട് നമ്മുക്ക് നോക്കാം.
നന്ദുവിന്റെ അമ്മയാണ് ആ പറഞ്ഞതെന്ന് മനസിലായി
"ഇപ്പഴേ അവരോടൊന്നും പറയണ്ട പിള്ളേരല്ലേ എന്തേലും കുരുത്തക്കേടൊക്കെ കാണിച്ചാലോ "
അതും പറഞ്ഞ് അവർ ചിരിക്കുന്നു.
ഇത് കേട്ട ഞങ്ങൾ മുഖത്തോട്ട് നോക്കാൻ പറ്റാതെ നിന്ന്..
" നന്ദു അങ്ങോട്ട് പോകണ്ട. വാ ഞാൻ വീട്ടിൽ വിടാം"
ഞാൻ അവളുടെ കൈക് പിടിച്ചു...
വീട്ടിലേക് നടന്നു..
നല്ല നിലാവ്.
ഡാ..അവരു നമ്മളെ കെട്ടിക്കുവോട?
ആ...
ഞാൻ ഒന്നും മനസിലാകാതെ പറഞ്ഞു.
...
ഞാൻ നിന്നെ ഇതുവരെ വേറെയൊരു രീതിയിൽ കണ്ടിട്ടില്ല... നമ്മൾ കളിക്കൂട്ടുകാരല്ലേ......
അവളുടെ കൈപിടിച്ച് നടന്നുകൊണ്ടിരിക്കുന്ന ഞാൻ ചോദിച്ചു
ഡാ .... നിന്നെ ചെറുപ്പം മുതൽ എനിക്കറിയാം
നമ്മൾ അങ്ങോട്ടുമിങ്ങോട്ടും മനസിലാക്കിയത് പോലെ നമ്മൾ കല്യാണം കഴിക്കുന്നവർക്ക് നമ്മളെ മനസിലാക്കാൻ പറ്റുവോ....?( സംശയത്തോടെ നന്ദു ചോദിച്ചു)
നീ എന്താ ഈ പറയുന്നേ എനിക്ക് മനസിലായില്ല?
(അവളുടെ വർത്താനം കേട്ട ഞാൻ പറഞ്ഞു )
നമ്മുക്കങ്ങു കെട്ടാടാ.
(ഞാൻ ഞെട്ടി അവളെ നോക്കി )
നന്ദു .. നീ എന്താ ഈ പറയുന്നേ. ഞാൻ
എങ്ങനാടി. ഞാനിതുവരെ നിന്നെ വേറൊരു രീതിയിൽ ചിന്തിച്ചിട്ടില്ല....
💬 Comments
View all comments