Chapter Title : ഉത്തരാസ്വയംവരം 3 [കുമ്പിടി]
പോലെ തന്നെ ഉണ്ട്. എല്ലാ മാസവും ഈ റൂം ക്ലീൻ ചെയ്യും.....
അകത്തേതിയ എനിക്ക് മനസിലായി.. ആന്റി പറഞ്ഞത് ശരിയാണെന്ന്....
ഉത്തരക് ആകാംഷയാരുന്നു അ റൂമിൽ എന്തൊക്കെ ഉണ്ടെന്നറിയാൻ.... ആ റൂമിൽ ഉത്തരയ്ക് കാണാൻ ഉണ്ടായിരുന്നത്...
നിറയെ ചിത്രങ്ങൾ ആയിരുന്നു
മലനിരകലും നെൽ കതീർ പൂത്തു നിൽക്കുന്ന പാടവും ദീപങ്ങൾ കൊണ്ട് അലങ്കരിച്ച അമ്പലവും...
ആൽത്തറയ്ക് ചുറ്റും ഇരിന്ന് കുശലം പറയുന്ന ആളുകളും ... ഒക്കെ നിറഞ്ഞ് നിലക്കുന്ന
ചിത്രങ്ങൾ ആരുന്നു....ആ റൂം മുഴുവൻ...
ഇതൊക്കെ ആരാ വരച്ചത്..
"നന്ദു..... "
കലങ്ങിയ കണ്ണുകളോടെ ഞാൻ പറഞ്ഞു. ഞാൻ തല താഴ്ത്തി... ഉത്തര എന്റെ അടുതേക് വന്നു..
"എന്താ ഹരിയേട്ടാ ഇത്...."
എന്റെ കവിളിൽ തലോടി അവൾ പറഞ്ഞു...
ഞാൻ ഇറ്റ് വീഴാൻ തുടങ്ങുന്ന കണ്ണുനീർ തുടച്ചു പറഞ്ഞ്...
"സോറി.."
ഒരു ധീർഘശ്വാസം വിട്ടു.
ഹോ......
ഈ ചിത്രം മുഴുവനും
ഞങ്ങൾ പോയിരുന്നിട്ടുള്ള സ്ഥലങ്ങൾ ആണ്.. ഈ നാട് തന്നെയാണ് ഇതു മുഴുവൻ...
ആ ചിത്രങ്ങൾ കണ്ണോടിച്ചു ഞാൻ പറഞ്ഞു..
അതിന്റെ ഇടയിൽ ഒരു ഫോട്ടോയിൽ എന്റെ കണ്ണുടക്കി... ഞാൻ ആ ഫോട്ടോ കയ്യിൽ എടുത്തു ഉത്തരയ്ക് നേരെ നീട്ടി.. ഇതാണ് നന്ദു.....
ഉത്തരയുടെ മുഖം വിടരുന്നത് ഞാൻ കണ്ടു....
"എന്ത് സുന്ദരിയാരുന്നു. നന്ദു..."
കറക്റ്റ് തമഴിലെ ഹൻസികയേ പോലെ..
"അവൾ പറഞ്ഞു..."
" ഉത്തരേ ഡ്രസ്സ് മാറുന്നെങ്കിൽ മാറ് രാധമ്മേടെ അടുത്ത് പോയിട്ട് വരാം.... "
ആ വിഷയം അങ്ങു മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞതാണ്...
ഞാൻ ഇനി മാറുന്നില്ല... എന്നെ ആദ്യമായി കാണുന്നതല്ലേ നല്ലത്
💬 Comments
View all comments