Chapter Title : ഉയരങ്ങളിൽ 2 [Jay]
ശാരദേയും പറ്റി പറയുവാൻ ആണെങ്കിൽ എനിക്ക് ഒന്നും അറിയില്ല. രണ്ടിനും നല്ല പ്രായം ഉണ്ട് അത് മാത്രം കൃത്യമായി അറിയാം. പിന്നെ അവരുടെ അകന്ന ഏതോ ഒരു ബന്ധു ഞങ്ങളുടെ നാട്ടിൽ താമസിക്കുന്നുണ്ട്.
അങ്ങനെ ഞങ്ങൾ പുനലൂർ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ അച്ഛൻ ഫോണിൽ ആരോടോ സംസാരിക്കുന്നകണ്ടു.
ആരോടാ അച്ഛാ സംസാരിച്ചത്?
അത് ശിവദാസൻ മാമൻ ആണെടാ, ഒരു വണ്ടി വിട്ടുതരാം എന്ന് പറഞ്ഞു.
അങ്ങനെ മാമന്റെ വാക്കും കേട്ട് വണ്ടിയും കാത്ത് ഞങ്ങൾ റോഡിൽ നിന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഒരു സ്വിഫ്റ്റ് കാറ് വന്നു ഞങ്ങളുടെ മുന്നിൽ നിർത്തി. ഞാൻ അച്ഛനെ നോക്കി, അങ്ങേർക്കാണെങ്കിൽ അതാരാണെന്ന് ഒരു പിടിയും ഇല്ല. ഇനി ഷിയാസ് എങ്ങാനും ആണോ? ഏയ്യ് അവൻ ഇപ്പൊ വീട്ടിലായിരിക്കും മണ്ടൻ. പെട്ടെന്ന് ആ കാർ അവിടെ നിന്നും എടുത്തോണ്ട് പോയി, അച്ചൻ ഒന്ന് ദീർഘശ്വാസം വിട്ടപോലെ തോന്നി. പെട്ടെന്ന് ഒരു c ക്ലാസ്സ് ബെൻസ് വന്ന് മുന്നിൽ നിന്നു. ഏയ്യ് ഇനി ഇതെങ്ങാനും ആവോ? സാധ്യത ഉണ്ട്. കിളവന് പൂത്തകാശുണ്ടെന്നു അച്ഛൻ പറഞ്ഞുകേട്ടിട്ടുണ്ട്. പെട്ടെന്ന് തന്നെ കാണാൻ ധർമജനെ പോലെയുള്ള ഒരു സാധനം ഡ്രൈവിംഗ്സീറ്റിൽ നിന്ന് ചാടി ഇറങ്ങിക്കൊണ്ട്
അരവിന്താക്ഷൻ സാറല്ലേ?
അച്ഛൻ, അതെ. താൻ സുനിൽ അല്ലേ
സുനിൽ, ഹാ അതെ, എന്റെ പേരൊക്കെ പാപ്പൻ പറഞ്ഞല്ലേ വാ..... കേറിക്കോ.
ധർമജൻ ഡോർ തുറന്നുകൊണ്ട് എന്റെ ബാഗ് വാങ്ങി തോളത്തിട്ടു.
ചിരിയൊക്കെ കണ്ടിട്ട് അല്പം മണ്ടത്തരം കൂടുതൽ ആണെന്ന് തോന്നി.
പോവുന്ന വഴിക്ക് ധർമ്മൻ കുറെ സംസാരിക്കുന്നുണ്ടായിരുന്നു. കുറെ സമയത്തെ യാത്രയ്ക്ക് ശേഷം ഞങ്ങൾ ഒരു വലിയ വീടിന്റെ മുമ്പിൽ എത്തി, പുറമെനിന്ന് നോക്കിയാൽ തന്നെ മനസിലാവും ചില്ലറ കൊറച്ചൊന്നുമല്ല സമ്പാദിച്ചുവെച്ചേക്കുന്നത് എന്ന്.
വീടിന്റെ പോർച്ചിൽ വണ്ടി എത്തിയപ്പോൾ തന്നെ ശിവദാസൻ മാമനും മാമിയും ഞങ്ങളെ സ്വീകരിക്കാൻ ഇറങ്ങിവന്നു. മുഖത്ത് മലയാളത്തനിമ നിറഞ്ഞ ഒരു മുത്തശ്ശനും മുത്തശ്ശിയും. അവരുടെ മുഖത്തെ ഐശ്വര്യം വീട്ടിലും പരിസരത്തും പ്രതിഭലിക്കുന്നുണ്ടായിരുന്നു.വിശേഷം തിരക്കുന്നിനിടയിൽ മാമാ എന്ന് വിളിച്ച എന്നെ സ്നേഹത്തോടെ ശകാരിച്ചുകൊണ്ട്
മാമനോ! അടി,,,,,,,,മാമൻ എന്ന് എന്നെ നിന്റെ അച്ഛനാ
💬 Comments
View all comments