Chapter Title : ഉയരങ്ങളിൽ [Jay]
അവൻ എന്നെ അടിച്ചുവീഴ്ത്തിയതാ! അവൻ ഇനി വൈകുന്നേരം ഇതിന്റെ ബാക്കി തരാൻ വരും, അതിനുമുൻപ് എനിക്ക് അവനെ ഒന്ന് കാണണം .
അത്രയും പറഞ്ഞപ്പോൾ ഞാൻ നിന്ന് വിറയ്ക്കുന്നുണ്ടായിരുന്നു. എന്റെ ബെഞ്ചിലേക്ക് നോക്കിയപ്പോൾ ബെഞ്ചിൽ തലകുമ്പിട്ടിരിക്കുന്ന ലക്ഷ്മിയുടെ ചുറ്റും രണ്ടു പെൺകുട്ടികൾ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ എന്റെ ചെവി തടവികൊണ്ട് പുറത്തേക്ക് ഇറങ്ങി
ക്ലാസ്മുറിയിൽ നിന്നും പുറത്തേക്ക് ഞാൻ വളരെ വേഗത്തിൽ നടന്നു, പോവുന്ന വഴിക്ക് ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എനിക്കാണേൽ മനസിൽ മൊത്തം ഷിയാസിന്റെ ചവിട്ടും മുത്തിന്റെ കരഞ്ഞുകലങ്ങിയ കണ്ണുകളും ആയിരുന്നു. ഒന്നും നോക്കിയില്ല നേരെ ഷിയാസിന്റെ അടുത്തേക്ക് പാഞ്ഞു.അവൻ ഒരു ബൈക്കിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവൻ ബൈക്കിൽ നിന്നും എണീറ്റു.
ഷിയാസ്, എന്താടാ എല്ലാവരും കൂടി?
ഞാൻ തിരിഞ്ഞുനോക്കി, ഒരു നിമിഷം എന്റെ കണ്ണുതള്ളിപോയി മിസ്സ് ഒഴിച്ച് ക്ലാസിലെ ബാക്കി എല്ലാവരും എന്റെ പുറകിൽ ഉണ്ട്. ഞാൻ പതർച്ച പുറത്ത് കാണിക്കാതെ ഷർട്ടിന്റെ കൈ മടക്കി കേറ്റി, അപ്പോഴും അവന്റെ ഷൂവിന്റെ പാട് എന്റെ നെഞ്ചത്ത് ഉണ്ടായിരുന്നു.ഞാൻ ഒന്നും മിണ്ടിയില്ല എണിറ്റു നിന്ന ഷിയാസിന്റെ നെഞ്ചില് തന്നെ എന്റെ വലത്തെ കാല് പതിഞ്ഞു, അവനും പുറകിലിരുന്ന ബൈക്കും കൂടി ഒരൊറ്റ മറിച്ചിൽ. അതെ നാണയത്തിലുള്ള തിരിച്ചടി.പക്ഷെ അവൻ എന്നെപോലെ അവിടെ തന്നെ കിടന്നില്ല വീണത് പോലെ തന്നെ എണീറ്റു വന്നു. ഇനി അവന് എന്റെ ചവിട്ട് ഏറ്റില്ലേ അവൻ സ്ട്രോങ്ങ് ആയ്ട്ട് തന്നെ നിക്കുന്നു, എന്നാൽ ഒന്നുകൂടി കൊടുത്ത് നോക്കാം എന്ന് വിചാരിച്ചു റെഡി ആയപ്പോൾ അവന്റെ കൈ എന്റെ നേരെ വരുന്നു, പക്ഷെ
💬 Comments
View all comments