Chapter Title : ഉയരങ്ങളിൽ [Jay]
ആയിരുന്നു. ഞാൻ ചെവി ഒന്നു തിരുമ്മിയപ്പോൾ കട്ട് ആയ ഓഡിയോ തിരിച്ചുവന്നു. ഞാൻ ലക്ഷ്മിയെ നോക്കി ഇവള് കരയുവാണോ!
ഷിയാസ് പെട്ടെന്ന് എന്റെ മുഖം നേരെ പിടിച്ചുകൊണ്ട് പറഞ്ഞു
നീ വൈകുന്നേരം എനിക്കിട്ടു ഉണ്ടാക്കും അല്ലേടാ തായോളി..... നീ വാ ബാക്കി അന്നേരം തരാം.
പെട്ടെന്ന് ക്ലാസിലേക്ക് മിസ്സ് വന്നു
മിസ്സ്, എന്താടോ അവിടെ ഒരു ആൾക്കൂട്ടം
ഷിയാസ്, സുധിക്ക് ചെറിയ തലകറക്കം
മിസ്സ്, സുധി ഓകെ അല്ലേ?
ഞാൻ ഒക്കെ ആണെന്ന് തലകുലുക്കി കാണിച്ചു.
മിസ്സ്, അല്ല താൻ എന്താ ഇവിടെ? തന്റെ ക്ലാസിൽ പോക്കേ പോ പോ
മിസ്സ് ക്ലാസ്സിൽ നിന്നും ഷിയാസിനെ പറഞ്ഞുവിട്ടു ക്ലാസ്സ് എടുക്കാൻ തുടങ്ങി. എനിക്കാണേൽ നെഞ്ചില് നല്ല വേദന എടുക്കുന്നുണ്ടായിരുന്നു, കരണത്തെ വേദന അറിയുന്നുണ്ടായിരുന്നില്ല അവിടം മരവിച്ചെന്ന് തോന്നി. ലക്ഷ്മിയെ നോക്കിയപ്പോൾ കണ്ണുകൾ നിറഞ്ഞ് ബോർഡിൽ നോക്കി ഇരിക്കുന്നുണ്ടായിരുന്നു, ഞാൻ അവളുടെ തോളിലൂടെ കൈ ഇട്ടുകൊണ്ട് ഒന്നുമില്ല എന്നരീതിയിൽ കണ്ണടച്ചു കാണിച്ചു. അവൾ പെട്ടെന്ന് എന്നിൽ നിന്നും നോട്ടം മാറ്റി.
ക്ലാസ്സ് പകുതിയായപ്പോൾ അത്രയും നേരം എന്നിൽ നിന്നും മറഞ്ഞുനിന്ന അപമാനവും സങ്കടവും ഒരുമിച്ച് മനസിലേക്ക് വരാൻ തുടങ്ങി, അവയെല്ലാം ദേഷ്യത്തിലേക്ക് വഴിമാറിയപ്പോൾ ഞാൻ ക്ലാസിൽ നിന്നും ചാടി എണിറ്റു ലക്ഷ്മിയെ മറികടന്ന് പോവാൻ ഇറങ്ങിയപ്പോൾ അവൾ എന്റെ കൈയിൽ കടന്നു പിടിച്ചു, അവളെ തട്ടിമാറ്റിയ ശേഷം ക്ലാസിൽ നിന്നും ഇറങ്ങിയ എന്നെ മിസ്സ് തടഞ്ഞു
മിസ്സ്, എടൊ താൻ എങ്ങോട്ടാ പോണേ? എന്താ പറ്റിയെ? എടൊ സുധി!
ഞാൻ, മിസ്സ് നേരത്തെ കണ്ടത് ഞാൻ തലകറങ്ങി വീണതല്ല
💬 Comments
View all comments