0%

Chapter Title : ഉയരങ്ങളിൽ [Jay]

Author : Kambikathakal Read All Parts 105

നിമിഷം എന്റെ കണ്ണുതള്ളിപോയി മിസ്സ്‌ ഒഴിച്ച് ക്ലാസിലെ ബാക്കി എല്ലാവരും എന്റെ പുറകിൽ ഉണ്ട്. ഞാൻ പതർച്ച പുറത്ത് കാണിക്കാതെ ഷർട്ടിന്റെ കൈ മടക്കി കേറ്റി, അപ്പോഴും അവന്റെ ഷൂവിന്റെ പാട് എന്റെ നെഞ്ചത്ത് ഉണ്ടായിരുന്നു.ഞാൻ ഒന്നും മിണ്ടിയില്ല എണിറ്റു നിന്ന ഷിയാസിന്റെ നെഞ്ചില് തന്നെ എന്റെ വലത്തെ കാല് പതിഞ്ഞു, അവനും പുറകിലിരുന്ന ബൈക്കും കൂടി ഒരൊറ്റ മറിച്ചിൽ. അതെ നാണയത്തിലുള്ള തിരിച്ചടി.പക്ഷെ അവൻ എന്നെപോലെ അവിടെ തന്നെ കിടന്നില്ല വീണത് പോലെ തന്നെ എണീറ്റു വന്നു. ഇനി അവന് എന്റെ ചവിട്ട് ഏറ്റില്ലേ അവൻ സ്ട്രോങ്ങ്‌ ആയ്ട്ട് തന്നെ നിക്കുന്നു, എന്നാൽ ഒന്നുകൂടി കൊടുത്ത് നോക്കാം എന്ന് വിചാരിച്ചു റെഡി ആയപ്പോൾ അവന്റെ കൈ എന്റെ നേരെ വരുന്നു, പക്ഷെ കൈയെകാളും നീളം കാലിനാണല്ലോ കൊടുത്തു ഒരു ചവിട്ട് മുൻപത്തെ പോലെ അവൻ വീണ്ടും തെറിച്ചു വീണു. ഇത്തവണ അവൻ എണീറ്റില്ല കൂടെ നിൽക്കുന്നവന്മാരും പ്രതികരിച്ചില്ല ,ചിലപ്പോൾ എന്റെ ആൾബലം കണ്ടതുകൊണ്ടാവും അവന്മാർ അനങ്ങാത്തത്. പെട്ടെന്ന് ലക്ഷ്മി വന്നെന്റെ കൈയ്യിൽ പിടിച്ചു വലിച്ചോണ്ട് പോയി.

ഡീ വിട് ഇതെങ്ങോട്ടാ

ലക്ഷ്മി, നീ ഇതെന്തു ഭാവിച്ചാ അജു. അവൻ ആരാണെന്ന് നിനക്ക് അറിയില്ലേ, നീ എന്താ വിചാരിച്ചേ അവരെല്ലാം നിനക്ക് സപ്പോർട്ട് തരാൻ വന്നതാണെന്നോ? മുഴുവൻ കോളേജും അവിടെ ഉണ്ട്. ഇതിപ്പോ ഒരു ചെറിയ പ്രശ്നമല്ല. നീ ഇത് വെറുതെ വലുതാക്കുവാണ്

അജു ദേഷ്യത്തോടെ, വെറുതെയല്ല!

അവൻ ആാാ പരനാറി എന്റെ പെണ്ണിനോട് എന്തൊക്കെയാ കാണിച്ചത് എന്ന് നിനക്കറിയാവോ? ഇല്ല നിനക്കറിയില്ല, ആർക്കും അറിയില്ല.

ലക്ഷ്മി ഞെട്ടലോടെ, നിന്റെ പെണ്ണോ? നീ ഇതാരെപറ്റിയ പറയുന്നേ?

അജു അവളെ ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല അവൻ കിതയ്ക്കുന്നുണ്ടായിരുന്നു. ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞ് അവൾ അറിയാതെ തന്നെ അവൾ പുറകോട്ടുപോവുന്നുണ്ടായിരുന്നു. അജു തിരിഞ്ഞു നോക്കുമ്പോൾ വേഗത്തിൽ കണ്ണുതുടച്ചുകൊണ്ട് പോവുന്ന ലക്ഷ്മിയേയാണ് കാണുന്നത്.

തുടരും.

💬 Comments

View all comments