Chapter Title : ഉയരങ്ങളിൽ [Jay]
അങ്ങനെ ഇരുന്നപ്പോൾ എനിക്കുള്ള കാപ്പിയുമായി മുത്ത് വന്നു, അവളുടെ മുഖത്ത് ഒരു നാണം. ഇപ്പോൾ കണ്ടാൽ കരഞ്ഞപോലെ തോന്നില്ല എങ്കിലും മുഖത്ത് ഒരു ഷീണം.
അവൾ എനിക്ക് അഭിമുഖമായി കസേരയിൽ ഇരുന്നു, ഭാഗ്യം എന്നെ നോക്കിയില്ല. നോക്കിയിരുന്നേൽ ഞാൻ നോക്കുന്നത് കണ്ടേനെ.ഇടയ്ക്ക് മുകളില്ലേക്ക് എന്നപോലെ ഞാൻ നോക്കിയപ്പോൾ എന്നെ തന്നെ നോക്കുന്ന മുത്തിനെയാണ് ഞാൻ കണ്ടത്. ആ സമയം ആരോ എന്റെ തലവഴി മഞ്ഞ് കോരിയിടുന്നപോലെ തോന്നി, ആ സമയം ആ ചൂട് കാപ്പി ചെറുതായി മൊത്തികൊണ്ട് ഞാൻ അവളെ നോക്കി, അവളുടെ ചുണ്ടുകളിൽ പുഞ്ചിരി പൊഴിയുന്നുണ്ടോ എന്ന് തോന്നി. അവളുടെ കണ്ണുകൾ മുൻപത്തെക്കാളും നന്നായി തിളങ്ങുന്നുണ്ടായിരുന്നു, ഒരു നിമിഷം പോലും വേണ്ടിവന്നില്ല ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കോർക്കാൻ. ആ കണ്ണുകൾ എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു....
ഹ്മ്മ് ഹ്മ്മ്
റീത്താമ്മയുടെ പെട്ടെന്നുള്ള ആ ശബ്ദം ഞങ്ങളെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടുവന്നു
നീ ഇന്ന് കോളേജിൽ പോണില്ലേ? റീത്താമ്മ അവളോട് ചോദിച്ചു.
തലകുലുക്കികൊണ്ട് അവൾ എന്നെ നോക്കി. ഞാൻ ഒന്നും മിണ്ടിയില്ല, അല്ലേലും ഇനി എന്ത് പറയാനാണ്! അവൾക്ക് മനസിലായിക്കഴിഞ്ഞു ഞാൻ അവളുടെ കൂടെ ഇനി ഉണ്ടാവും എന്ന്. കുറച്ചുകഴിഞ്ഞു ഞാനും അച്ഛനും തിരിച്ചു വീട്ടിലേക്ക് വന്നു.
സമയം രാവിലെ 8 കഴിഞ്ഞു ഞാൻ കോളേജിൽ പോവാൻ ഉള്ള സ്പെഷ്യൽ തയ്യാറെടുപ്പ് തുടങ്ങി. പ്രധാനമായും രണ്ടു കാര്യങ്ങൾ ആണല്ലോ ഉള്ളത്, ഒന്ന് ഷിയാസിന്റെ നെഞ്ചത്ത് കേറിയിരുന്നു ചെണ്ടകൊട്ടണം അതുകൊണ്ട് ഉള്ളതിൽ നല്ലൊരു ഷഡി നോക്കി എടുത്തിട്ടു, ഇനി തോമച്ചായന്റെ തുണിപറിച്ചടി എങ്ങാനും വേണ്ടിവന്നാലോ, രണ്ടാമത്തേത് ആണ് മെയിൻ കാരണം.
💬 Comments
View all comments