Chapter Title : ഉയരങ്ങളിൽ [Jay]
സാദാരണ പെണ്ണ്, അല്ലടാ മൈരേ അവൾ നിനക്ക് വേറെ ആരൊക്കെയോ ആണ് എന്ന് ഒരു അശരീരി ഞാൻ കേട്ടു, ഹേ അതാരാ ഇപ്പൊ പറഞ്ഞെ!ഞാൻ ചുറ്റും കണ്ണോടിച്ചു. നീ തന്നെയാടാ അത് എന്ന് മറ്റേ മൈരൻ കുറ്റബോധം മനസ്സിലിരുന്നു പറയുന്നുണ്ടായിരുന്നു. ദൈവമെ പണിപാളിയോ എനിക്ക് ഇവളോട് ഇനി പ്രേമമാണോ, ഞാൻ എന്നോട് തന്നെ ചോദിച്ചു. എന്റെ മുതുകിലെ നനവ് കൂടിവന്നപ്പോൾ ഞാൻ അവളെ ഒന്നുകൂടി മുറുക്കികെട്ടിപിടിച്ചു . ഇപ്പോൾ അവളുടെ ശരീരവും എന്റേതും ഒന്നായിച്ചേർന്നപോലെ എനിക്ക് തോന്നി, അവളുടെ മുലകൾ എന്നിൽ കാമം നിറയ്ക്കുന്നില്ല.
ഞാൻ അവളെ വിട്ടുമാറിക്കൊണ്ട് പോവാൻ തയ്യാറായി, അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ എന്നോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു, അവ എന്നിൽ പ്രണയത്തിന്റെ കുളിരുകോരി ഇടുന്നത് ഞാൻ അറിഞ്ഞു
ഞാൻ , പേടിക്കേണ്ട അത് നമുക്ക് ശെരിയാക്കാം
ഇത്തവണ ഞാൻ തന്നെ അത് പറഞ്ഞു, കൂടെ അവളുടെ നെറ്റിയിൽ ഒരു ചുംബനവും നൽകി, അവളുടെ നെറ്റിയിൽ ഒരു കുഞ്ഞു കറുത്ത പൊട്ട്, ഏഹ് ഇത് നേരത്തെ അവിടെ ഉണ്ടായിരുന്നോ, ഞാൻ പതിയെ തലോടി നോക്കി അവിടെ ഒരു പൊട്ടും ഇല്ലായിരുന്നു. ഇത് മറ്റേത് തന്നെ ദിവ്യപ്രണയം❤️
അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഞാൻ അവിടെ നിന്നും ഇറങ്ങി. ഞാൻ പുറത്തോട്ട് ചെന്നപ്പോൾ അച്ഛൻ പടിയിൽ ഇരുന്നു ആവി പാറുന്ന കട്ടൻ കുടിക്കുന്നു, വർക്കിച്ചൻ ഓട്ടോയിൽ ചാരി നിൽക്കുന്നു. ഞാൻ രണ്ടുപേർക്കും ഒരു പുഞ്ചിരി പാസ്സ് ആക്കികൊണ്ട് അവിടെ ഇരുന്ന പത്രം തുറന്ന് നോക്കി,അച്ഛൻ ഒന്ന് പുച്ഛിച്ചത് പോലെ തോന്നി, പതിവില്ലാത്ത കാര്യം കണ്ടത്കൊണ്ടായിരിക്കും .
💬 Comments
View all comments