Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
ആകാന്‍ ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ ഒരു ബന്ധവുമില്ല, അവള്‍ ഇപ്പോള്‍ വേറെ ഒരാളുടെ ഭാര്യയാണ് . അവളോടു തട്ടികേറന്നോ ദേഷ്യപ്പെട്ടു സംസാരിക്കാനോ എനിക്കു ഒരവകാശവും ഇല്ല , മാപ്പ് പറയണം .
ഞാന്‍ കണ്ണു തുറന്നു അവളെ നോക്കി , അവള്‍ പുറത്തെ ഇരുട്ടിലേക്ക് നോക്കി ഇരിക്കുകയായിരുന്നു .
'നിമ്മി 'അവള്‍ തിരിഞ്ഞിരുന്നു എന്നെ നോക്കി 'സോറി , ഞാന്‍ കുറച്ചു റൂഡ് ആയാണ് നേരത്തെ സംസാരിച്ചത് . സോറി ട്ടോ . '
'അത് സാരല്ല ഹരിയേട്ടാ . ഏട്ടന്റെ ഫീലിങ് എനിക്കു മനസിലാവും .പിന്നെ സോറി ഒന്നും പറയണ്ട കാര്യം ഇല്ല ട്ടോ '
'അതല്ല ,ഞാന്‍ പറഞ്ഞത് തെറ്റാണ് ,അതെനിക്ക് മനസിലായി , അതുകൊണ്ടാ ഞാന്‍ സോറി പറഞ്ഞത് '
'ഹരിയേട്ടന്‍റെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലേ , പണ്ട് ഞാന്‍ ഓരോ പ്രേശ്നങ്ങള്‍ ഉണ്ടാക്കുമ്പോളും അവസാനം ഹരിയേട്ടന്‍ തെറ്റ് ചെയ്ത മാതിരി വരുത്തി തീര്‍ത്ത് സോറി പറഞ്ഞു പ്രേശ്നം ഒത്തുതീര്‍പ്പാക്കുന്നത് ഓര്‍മയുണ്ടോ,ഹാ .. അന്നതൊന്നും മനസിലാകാന്‍ എനിക്കു സാധിച്ചില്ല . മനസിലാക്കി വന്നപ്പോളേക്കും ഒരുപാട് വൈകിയും പോയി ' അതും പറഞ്ഞു അവള്‍ വീണ്ടും പുറത്തേക്ക് നോക്കി .
'അതൊന്നും ഇനി പറഞ്ഞിട്ടു കാര്യമില്ലാഡോ , യോഗല്ല്യ എന്നു കൂട്ടിയ മതി '
'അങ്ങനല്ല ഹരിയേട്ടാ, യോഗം ഉണ്ടായിരുന്നത് ഞാന്‍ ആയിട്ട് തട്ടി തെറുപ്പിച്ചതല്ലേ ' അവളുടെ കണ്ണു നനയുന്നത് എനിക്കു കാണാമായിരുന്നു .
കൂടുതല്‍ പറഞ്ഞാല്‍ വീണ്ടും സീന്‍ ആകും , ഇപ്പോള്‍ അവളുടെ ഉള്ളില്‍ കിടക്കുന്ന രണ്ടു ബോട്ടില്‍
💬 Comments
View all comments