0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 1.8K

ഇന്ത്യൻ രൂപ കയ്യിൽ ഉണ്ട്, പിന്നെ എടിഎം കാർഡും ഉണ്ട് , അതിൽ പൈസ ഉണ്ട് , ഇവിടെ ചിലവൊന്നും ഇല്ല, ഫുഡും റൂമും അവർ തരും '

' പേഴ്‌സ് തുറന്നു ഞാൻ അവൾക്കു അൻപത് ഡോളർ നൽകി . 'തത്കാലം ഇത് കയ്യിൽ വെച്ചോ'

അവൾ ഒരു മടിയും കൂടാതെ അത് വാങ്ങി അവളുടെ ബാഗിൽ വെച്ചു

'എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി '

അവൾ എന്റെ ഫോൺ നമ്പർ  വാങ്ങി .

'വാട്സാപ്പിൽ മെസേജ് അയചാൽ കിട്ടൂലെ ' അവൾ ചോദിച്ചു

'ആ , അത് നാട്ടിലെ നമ്പർ തന്നെ ആണ് , നിന്റെ കയ്യിൽ ഉള്ളതല്ലേ'

'ഉം ,ഉണ്ട്'

ഞങ്ങൾ പുറത്തേക്കു നടന്നു . നല്ല തണുപ്പ് ഉണ്ട് , ഇവിടെ വിന്റെർ ആണ് . പകലും രാത്രിയിലും നല്ല തണുപ്പാകും .നല്ല കാലാവസ്ഥ, നാട്ടിൽ നല്ല മഴയായിരുന്നു , ഗൾഫിൽ നല്ല ചൂട് ,ഇവിടെ നല്ല തണുപ്പ്, ആഹാ പ്രകൃതിയുടെ ഓരോ ലീലാവിലാസങ്ങൾ . മഴ ഇവിടെയും ചെറുതായി പെയ്യുന്നുണ്ട് . ഈ മാസത്തിൽ ആണ് ഇവിടെ ഏറ്റവും തണുപ്പ്  അനുഭപ്പെടുന്നത്.

വിജയ് പുറത്തു കാത്ത് നിൽക്കുന്നുണ്ടായിരുന്നു . എന്നെ കണ്ടപ്പോൾ ആൾ ഓടി വന്നു കെട്ടിപിടിച്ചു

'കൈസെ ഹോ  ഭായ് ' അവൻ ചോദിച്ചു

'ടിക് ട്ടാക് ഹേ , ഓർ  ആപ് '

'സബ് ബഡിയ ,ചൽത്തെ  ഹേ  ഭായ് '

ഞങ്ങൾ ചിരിച്ചു

'ചലോ '

അവൻ ഞങ്ങളെ കൂട്ടി കാറിന്റെ അടുത്തേക്ക്

💬 Comments

View all comments