Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
പോയി , ഇതിനിടയിൽ അവൻ നിമ്മിയെ പറ്റിയെല്ലാം ചോദിച്ചു മനസിലാക്കി . എന്റെ റൂം യൂണിവേഴ്‌സിറ്റിക്ക് അടുത്താണ് . കഷ്ട്ടിച്ചു ഒരു കിലോമീറ്റർ മാത്രമേ ഉള്ളു എന്ന് അവൻ പറഞ്ഞു . അവൾക്കത് മനസിലായി ,ഹിന്ദിയിൽ നിമ്മിക്ക് നല്ല പരിജ്ഞാനം ഉണ്ട് .
ലഗേജ് എല്ലാം ഡിക്കിയിൽ വെച്ചു . ഞാൻ മുന്നിലായും അവൾ പിറകിലായും ഇരുന്നു . കാർ മെല്ലെ നീങ്ങി തുടങ്ങി . സമയം രാവിലെ 6 ആവുന്നതേ ഉള്ളു . വിശപ്പില്ല. ഏകദേശം അര മണിക്കൂർ യാത്രയുണ്ട് . അത്ര നേരം ഞങ്ങൾ സംസാരിച്ചിരുന്നു .
റോഡിൽ തിരക്ക് വളരെ കുറവായിരുന്നു . എനിക്ക് ബുക്ക് ചെയ്ത റെന്റ് എ കാർ ഇന്ന് വൈകീട്ട് കിട്ടും എന്ന് വിജയ് പറഞു . കുഴപ്പമില്ല, എനിക്ക് ഇന്ന് നന്നായി ഒന്ന് ഉറങ്ങണം എന്ന് ഞാൻ അവനോട് പറഞ്ഞു . നല്ല തല വേദന എടുക്കുന്നുണ്ട് , ഉറക്കം ശെരിയായിട്ടില്ല .
'എടോ , നിനക്കിന്നു ക്ലാസ് ഉണ്ടോ '
ഞാൻ നോക്കിയപ്പോൾ അവൾ ഷാളുകൊണ്ടു മൂടി പുതച്ച ഇരിക്കുകയായിരുന്നു .വിജയോട് പറഞ്ഞു വണ്ടിയിലെ ഹീറ്റർ ഓൺ ചെയ്തു .
'ഇല്ല , നാളെയാണ് സ്റ്റാർട്ട് ചെയ്യുന്നത് '
'ഓക്കേ '
ഏഴു മണിക്കേ യൂണിവേഴ്സിറ്റി ഓഫീസ് തുറക്കുകയുള്ളു , അത് കൊണ്ട് ഒരു കോഫി കുടിച്ചു മെല്ലെ പോകാം എന്ന് ഞാൻ വിജയിയോട് പറഞ്ഞു , അവൻ ഒരു കോഫി പാർലറിൽ വണ്ടി സൈഡ് ആക്കി , ഞങ്ങൾ മൂന്ന് പേരും കാറിന്റെ ഉള്ളിൽ
💬 Comments
View all comments