Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
ഭാഗ്യത്തിനല്ലേ അന്ന് അടി കിട്ടാതെ രക്ഷപെട്ടത് , അശ്വതി എന്നോ മറ്റോ അല്ലെ അവളുടെ പേര്'
'അശ്വതി അല്ലടാ , ആതിര ,ആതിര '
അവൻ തിരുത്തി
'എന്തേലും ആക്ക് , കോപ്പ് '
'ഓ പിന്നേ , നീ ഒരു മാന്യൻ '
'ആടാ ഞാൻ മാന്യൻ തന്നെ ആണ് . ഉള്ളതിനെ തന്നെ മേച്ചു നടക്കാൻ മേല '
''എന്തായലും നീ പോയി വാ , പിന്നേയ് എത്തീട്ടു വിളിക്കണേ '
'ആടാ , വിളിക്കാം'
'സുനിയെ വിളിച്ചോ '
' ആടാ , വിളിച്ചു '
' അവൻ വരുന്ന വഴിക്കു വാള് വെച്ചു . കുറച് വണ്ടിയിൽ ആയിട്ടുണ്ട് , അമ്മാതിരി അടിയാ അടിച്ചേ . ആ കുപ്പിയിൽ ഇനി ഒരു മൂന്നു പെഗ് കൂടിയെ കാണു '
'ഹഹ , അത് നന്നായി . ഇല്ലേൽ അവന്റെ ഭാര്യയുടെ വായിൽ കിടക്കണത് നീ കേട്ടേനെ ,വാള് വെച്ചതോണ്ട് അതൊഴിവായില്ലേ , വണ്ടി രാവിലെ പ്രകാശേട്ടന്റെ സർവീസ് സ്റ്റേഷനിൽ കൊടുത്തേക്ക് . എന്റെ ബുക്കിൽ എഴുതിക്കോളാൻ പറ , കാശു നീ കൊടുക്കണ്ട , എടിഎം കാർഡ് വണ്ടിയിൽ കാണും , പാസ്സ്‌വേർഡ് മാറ്റിയതാണ് , **** , പെട്രോൾ അടിക്കുന്നുണ്ടേൽ കാർഡ് കൊടുത്താൽ മതി ട്ടാ . പൈസ അതിൽ ഉണ്ട് . പിന്നേയ് കണ്ണികണ്ട പെൺപിള്ളേരെ വണ്ടീൽ കേറ്റരുത് എന്ന് പറഞ്ഞാൽ നീ കേൾക്കില്ല എന്നറിയാം , നാട്ടുകാർ പിടിച് അടി കിട്ടാനുള്ള വഴി ഒന്നും ഉണ്ടാകല്ലേടാ '
💬 Comments
View all comments