Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
, പോക്കെറ്റിൽ നിന്നും കർചീഫ് എടുത്ത് അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു
. വാടോ .. പോകാം , ഞാൻ അവളോടായി പറഞ്ഞു .
'ഉം' അവളൊന്നു മൂളി .
ശേഷം കയ്യിലുരുന്ന കുപ്പി തുറന്നു വെള്ളം കൊണ്ട് മുഖം ഒന്ന് കഴുകി . ഞാൻ കർചീഫ് അവൾക്കു കൊടുത്തു . അവൾ അത് വാങ്ങി മുഖം തുടച്ചു തിരിച്ച് തന്നു .
അവളുടെ മുഖം നന്നായി വാടിയിരിക്കുന്നു . എല്ലാം ഞാൻ കാരണമാണ് . ഞാൻ അവളെയും കൂട്ടി കാറിന്റെ അടുത്തേക്ക് നടന്നു .
'വിശക്കുന്നില്ലേ' ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഞാൻ അവളോട് ചോദിച്ചു .
'ഇല്ല ഹരിയേട്ടാ , എനിക്ക് ഒന്ന് റൂമിൽ എത്തിയാൽ മതി ,'
'ഉച്ചക്കും കാര്യായിട്ടൊന്നും കഴിച്ചില്ലലോ ,എന്തേലും കഴിച്ചിട്ട് റൂമിൽ പോവാം '
'എനിക്കൊന്നും വേണ്ട ഹരിയേട്ടാ,'
റൂമിൽ പോയാൽ അവൾ ഒന്നുകഴിക്കില്ല എന്നെനിക്കറിയാം .റെസ്റ്റോറെന്റിലേക്കു ഇപ്പൊ അവളുമായി പോവാൻ കഴിയില്ല , അതുകൊണ്ടു ഞാൻ ഒരു ഡ്രൈവ് ത്രൂ റെസ്റ്റോറെന്റിലേക്കു കയറി , രണ്ടു സാൻവിച്ചും ജ്യൂസും വാങ്ങി വണ്ടി അവളുടെ പാർക്കിങ്ങിൽ സൈഡ് ആക്കി
'ഇത് കഴിക്ക് , എന്നിട്ടു പോയാൽ മതി'
‘എനിക്ക് വേണ്ടാഞ്ഞിട്ടാ'
‘കഴിച്ചിട്ടേ നീ ഇവ്ടെന്നു പോവുന്നുള്ളൂ, കഴിക്ക്'
ഞാൻ സാൻവിച് അവൾക്കു നീട്ടി ജ്യൂസ് നടുക്ക് ഹോൾഡറിൽ വെച്ചു , ഞാൻ കഴിച്ചു തുടങ്ങി , അവളെ ഒന്ന് നോക്കിയപ്പോൾ അവളും കഴിക്കാൻ ആരംഭിച്ചു . കുറച്ചു സമയമെടുത്തെങ്കിലും അവൾ മുഴുവൻ കഴിച്ചു .
'എന്ന പോയി കിടന്നുറങ്ങിക്കോ '
അവൾ ഒന്നും മിണ്ടിയില്ല , ഡോർ തുറന്നു പുറത്തിറങ്ങി ഹോസ്റ്റലിലേക്ക് നടന്നു .അവൾ ഉള്ളിലേക്ക് കയറിയപ്പോൾ ഞാൻ കാർ ഹോട്ടലിലേക്ക് വിട്ടു .
റൂമിൽ കയറി റൂം സെർവീസിൽ വിളിച്ച് മൂന്നു പെഗ് സ്ക്കോച്ച് വിസ്കിയും ഒരു ഗ്രീൻ സലാഡും ഓർഡർ ചെയ്തു . അഞ്ചു മിനിറ്റുകൾക്കുള്ളിൽ വെയ്റ്റർ വന്നു .
ഡ്രസ്സ് എലാം മാറ്റി , ഒരു ട്രൗസറും ടീഷർട്ടും ധരിച്ചു . ശേഷം കുറച്ചു വെള്ളം ഒഴിച്ച് ഒരു
💬 Comments
View all comments