Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
പെഗ് അടിച്ചു . പത്തു മിനിറ്റുകൾക്കുള്ളിൽ മൂന്നു പെഗും തീർത്തു . സാലഡ് കുറച്ച് കഴിച്ച് ഞാൻ ബെഡിലേക്കു വീണു .
നടന്ന സംഭവങ്ങൾ ആലോചിച്ച് ഉറങ്ങാൻ ആവുന്നില്ല . ഫോണെടുത്തു .വാട്സപ്പില് അവളുടെ ചാറ്റിൽ കയറി ഒരു സോറി അയച്ചു .ശേഷം നെറ്റും ഓഫ് ചെയ്ത് കണ്ണടച്ച് കിടന്നു . എപ്പോളോ ഉറങ്ങി പോയി .
ജൂലൈ - 12 -2019
തൊണ്ട വരണ്ട് ദാഹിക്കുന്നു. സമയം അഞ്ചു മണി കഴിഞ്ഞിട്ടുണ്ട് . റൂമിലെ ലൈറ്റ് ഓൺ ചെയ്ത് ബെഡിൽ നിന്നും എഴുനേറ്റു . ഫോണെടുത്തു നെറ്റ് ഓൺ ആക്കി . ഇല്ല, അവളുടെ റീപ്ലേ ഒന്നും വന്നിട്ടില്ല. മെസ്സേജ് റീഡ് ആയത് ബ്ലൂ ടിക് അടിച്ച കിടക്കുന്നുണ്ട് ,ഇന്നലെ രാത്രി തന്നെ റീഡ് ആക്കിയിട്ടുണ്ട് . ടേബിളിൽ ഇരുന്നിരുന്ന ബോട്ടിലിൽ നിന്നും ആവശ്യത്തിന് വെള്ളം കുടിച്ചു . അഴിച്ചിട്ട പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന സിഗെരെറ്റ് ബോക്സും ലൈറ്ററും എടുത്ത് ബാൽക്കണിയിലേക്കു നടന്നു . പുറത്തു നല്ല തണുപ്പ് . ഹാൻഡ് ഗ്രില്ലിൽ ചാരി നിന്ന് ഞാൻ സിഗരറ്റിലേക്ക് തീ പകർന്നു .
എന്നാലും അവൾ എന്തായിരിക്കും റീപ്ലേ ഒന്നും അയക്കാതിരുന്നത് ,ഞാൻ ആലോചിച്ചു .
സിഗെരെറ് കെടുത്തി ഞാൻ റൂമിലെ സോഫയിൽ വന്നിരുന്നു . ഉറക്കം വരുന്നില്ല. സമയം അഞ്ചര . ഞാൻ വാട്സാപ്പിൽ വന്ന മെസേജുകൾ നോക്കി. ശേഷം ഫോൺ ടേബിളിൽ വെച്ച് ഒന്ന് ബാത്‌റൂമിൽ പോയി വന്നു . പുറത്തേക്ക് ഇറങ്ങുമ്പോൾ ഫോൺ ടേബിളിൽ ഇരുന്നു റിങ് ആവുന്നുണ്ട് , സൈലന്റ് മോഡ് ഓഫ് ചെയ്യാൻ മറന്നത് കൊണ്ടാണ് സൗണ്ട് കേൾക്കാതിരുന്നത് .ഞാൻ ടേബിളിന്റെ അടുത്തേക്ക് എത്തിയപ്പോളേക്കും കാൾ കട്ട് ആയി .എടുത്തു നോക്കിയപ്പോൾ നിമ്മിയുടെ രണ്ടു മിസ്സിട് കോളുകൾ .തിരിച്ചു വിളിച്ചു .
'നിമ്മീ'
'ഉം '
'നേരെത്തെ എണീറ്റോ ?'
'ഉം , കുളിച്ചു മാറ്റി ഇരിക്ക്യെണ് '
'ഡോ , ഇന്നലെ ...' മുഴുവിപ്പിക്കാൻ അവൾ സമ്മതിച്ചില്ല .
'വേണ്ട ഹരിയേട്ടാ, അതിനെ കുറിച്ച് ഇനി പറയണ്ട'
'ഡോ,ഞാൻ ...'
💬 Comments
View all comments