Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
ക്ഷീണം ഉണ്ട് ,ഒന്ന് മയങ്ങിയേക്കാം,ശേഷം ആവാം വെള്ളമടി . ഇനി ഇന്നെന്തായാലും പുറത്തേക്കില്ല . രാവിലെ ഒൻപത് മണിയാകുമ്പോളേക്കും ഇറങ്ങണം . കിടക്കുന്നതിനു മുൻപ് വീണ്ടും ഫോണിൽ നോക്കി . ഫ്രണ്ട്സിന്റെ കുറച്ചു മെസ്സേജുകൾ അല്ലാതെ നിമ്മിയുടേത് ഇല്ല . പിന്നെ നെറ്റും ഓഫ് ആക്കി ഫോൺ സൈലന്റ് മോഡിൽ ഇട്ടു ടേബിളിൽ വെച്ച് . ശേഷം ലൈറ്റ് ഓഫ് ചെയ്ത് കിടന്നു . ക്ഷീണം കാരണം വേഗം ഉറങ്ങി പോയി ………………………..
ബെഡ്‌സൈഡ് ടേബിളിൽ ഇരുന്ന ടെലഫോൺ റിങ് ചെയ്തത് കേട്ട് ഞാൻ ഞെട്ടി ഉണർന്നു . വേഗം ലൈറ്റ് ഇട്ട് ക്ലോക്കിൽ സമയം നോക്കി . പത്തേകാൽ ആയിരിക്കുന്നു . ബെഡിൽ നിന്ന് നിരങ്ങി ചെന്ന് ഫോണെടുത്തു .
'ഫ്രന്റ് ഓഫീസിലെ സ്റ്റാഫ് ആയിരുന്നു വിളിച്ചത് , ഒരു വിസിറ്റർ ഉണ്ടെന്നു പറഞ്ഞു , ഞാൻ റൂമിലേക്ക് വിട്ടോളാൻ പറഞ്ഞു '
ശേഷം എഴുനേറ്റു , വിജയ് ആണെന്ന് എനിക്കുറപ്പായിരുന്നു , സാധാരണ ഈ നേരത്തു തന്നെ ആണ് അവൻ വരാറുള്ളത് . മൂത്രമൊഴിച്ചതിനു ശേഷം മുഖം കഴുകുന്നതിനിടക്ക് കാളിങ് ബെൽ മുഴങ്ങി .ടവൽ എടുത്ത് മുഖം തുടച്ചുകൊണ്ട് ഞാൻ ബാത്‌റൂമിൽ നിന്നും പുറത്തേക്കിറങ്ങി റൂമിന്റെ വാതിൽ തുറന്നു .
'നീയോ…' മുന്നിൽ നിന്ന ആളെ കണ്ടു ഞാൻ ഞെട്ടി , നിമ്മി ..
'അതെ ഞാൻ തന്നെ ,ഉള്ളിലേക്ക് വരാമോ ?'അവൾ ചൂടിലാണ്
'വാ 'ഞാൻ അവളെ ഉള്ളിലേക്ക് ക്ഷണിച്ചു . അവൾ നേരെ റൂമിലേക്ക് കയറി , വാതിൽ അടച്ച് വന്ന
💬 Comments
View all comments