Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
ഞാൻ അവൾ ബെഡിൽ എന്തോ തിരയുന്നതാണ് കണ്ടത് , ശേഷം ടേബിളിൽ നോക്കി .വേഗത്തിൽ ടേബിളിനടുത്തേക്കു ചെന്ന് എന്റെ ഫോൺ എടുത്തു .
'അതെ , ഈ സാധനം വിളിക്കുന്നവർക്കു നിങ്ങളെ കിട്ടാൻ വേണ്ടി ഉള്ളതാണ്, അല്ല എന്നുണ്ടെങ്കിൽ നമ്പർ ആർക്കും കൊടുക്കരുത് 'അതും പറഞ്ഞു അവൾ ഫോൺ സൈലന്റ് മോഡ് ഓഫ് ചെയ്യാൻ നോക്കി , സാധിക്കാതായപ്പോൾ എനിക്ക് നീട്ടി
ഞാൻ റിങ് മോഡ് ഓൺ ചെയ്ത് ഫോണിന്റെ സ്‌ക്രീനിൽ നോക്കിയപ്പോൾ നിമ്മിയുടെ 22 മിസ്സ്ഡ് കാൾസ് . ലോക്ക് തുറന്നു ഹിസ്റ്ററി നോക്കിയപ്പോൾ ഫസ്റ്റ് കാൾ 6 :25 ന് . അവൾ ദേഷ്യം കൊണ്ട് നിന്ന് തുള്ളുകയാണ് . നെറ്റ് ഓൺ ആക്കിയപ്പോൾ അവളുടെ ഒരു ലോഡ് മെസ്സേജും , എല്ലാം ഹായ്, കൂയ് പറഞ്ഞുകൊണ്ടുള്ളവ .
'ഉറങ്ങി പോയടോ '
'അത് മറ്റുള്ളവർക്ക് മനസ്സിലാവണ്ടേ , വൈകീട്ട് തുടങ്ങിയ വിളിയും മെസ്സേജ് അയക്കലും ആണ് . എങ്ങനേണ് സമാധാനായിട്ടു ഇരിക്കാൻ ആവുക '
'ഇന്നിനി പണി ഒന്നുല്ലല്ലോ , കുറച്ചു നേരം ഉറങ്ങാം കരുതിയെടോ , നല്ല ക്ഷീണവും ഉണ്ടായിരുന്നു '
'അതെനിക്കറിയാം , നല്ല ക്ഷീണം ഉണ്ടാവും എന്ന് . ഇന്നലെ എത്രണ്ണം അടിച്ചു ? 'അവൾ ദേഷ്യത്തോടെ ചോദിച്ചു
'ഞാൻ അടിച്ചില്ലല്ലോ '
'എത്രണ്ണം അടിച്ചു എന്ന് മാത്രം പറഞ്ഞാൽ മതി ,കൂടുതൽ ഒന്നും പറയണ്ട'
'മൂന്ന് '
'അത്രേ ഉള്ളു , എന്നിട്ടു ഉറങ്ങാതെ ഇരുന്നു ല്ലേ '
'ഇല്ല, ഉറങ്ങി, പക്ഷെ നേരത്തെ എഴുനേറ്റു '
💬 Comments
View all comments