Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
'ഇത്രേം നേരായിട്ടു എന്നെ ഒന്ന് വിളിച്ചു നോക്കാനോ , ഒരു മെസ്സേജ് അയക്കാനോ തോന്ന്യോ ,ഇടയ്ക്കിടയ്ക്ക് വാട്സപ്പില് വരുന്നുണ്ടായിരുന്നല്ലോ'
'അത്'
'എന്തേലും ഒന്ന് പറ' അവൾ ഉറഞ്ഞു തുള്ളി , അവളുടെ ശബ്ദം മുറിയിൽ അലയടിച്ചു . ഞാൻ പേടിച്ചു പോയിരുന്നു . ഇതിനു മുൻപും അവൾ ചീത്ത പറഞ്ഞിട്ടുണ്ടെങ്കിലും അത് ഫോണിലൂടെ ആയിരുന്നു , പ്രണയിക്കുന്ന കാലത്ത് . പക്ഷെ നേരിട്ട് ഇതാദ്യമായാണ് .
എന്നാലും ഇവൾക്കെന്താ പറ്റിയത് , രാവിലെ വിളിച്ചപ്പോൾ ആളിങ്ങനെ അല്ലല്ലോ .....ഞാൻ ഓർത്തു
എന്റെ മൗനം അവളെ വീണ്ടും ചൊടിപ്പിച്ചു ,'ഞാൻ ചോദിച്ചതിന് എന്തേലും പറ ', അവൾ അലറിക്കൊണ്ട് പറഞ്ഞു , അതിനിടയിൽ അവളുടെ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു .
'ഒന്നുല്ലടോ , ഞാൻ കരുതി ...'
'എന്ത് കരുതി ? എന്നെ ബുദ്ധിമുട്ടിക്കണ്ട,എന്നെ ശല്യപ്പെടുത്തേണ്ട , ഞാൻ സമാധാനായിട്ടു എവിടേലും ഇരുന്നോട്ടെ എന്ന് അല്ലെ '
'ഉം ' ഞാൻ മൂളി
പെട്ടന്ന് അവളുടെ മുഖ ഭാവം മാറി , കണ്ണുനീർ തുടച്ച അവൾ സോഫയുടെ ഒരു അറ്റത് പോയി ഇരുന്ന് രണ്ടു കൈ കൊണ്ടും മുഖം പൊതി പിടിച്ചു . അവൾ വീണ്ടും കരയുകയാണോ ....
ഞാൻ പുറകിലെ ബെഡിലേക്കു ഇരുന്നു , അടുത്തെക്ക് പോകുവാൻ തോന്നിയില്ല .ഒന്നും മിണ്ടിയും ഇല്ല .
കുറച്ചു കഴിഞ്ഞപ്പോൾ മുഖം തുടച്ചുകൊണ്ടവൾ എഴുനേറ്റു . '
എന്നാലും ഹരിയേട്ടാ,ഒരു മെസ്സേജ് അയക്കാൻ പോലും നിങ്ങൾക്ക് തോന്നിയില്ലല്ലോ' അവളുടെ ദയനീയമായ ചോദ്യം കേട്ടപ്പോൾ എന്റെ ഉള്ളൊന്നു വിറച്ചു . ഒന്നും
💬 Comments
View all comments