Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
പറയാൻ ആവാതെ ഞാൻ തല താഴ്ത്തി ഇരുന്നു .
ഒട്ടും പ്രതീക്ഷിക്കാതെ അവൾ എന്റെ ചാരത്തു വന്നിരുന്നു ,അവളുടെ കൈകൾ എന്റെ പുറത്ത് പതിഞ്ഞത് ഞാൻ അറിഞ്ഞു . മുഖം ഉയർത്തി ഞാൻ അവളെ നോക്കി .
'സോറി'
'എന്തിന് ,ഞാൻ അല്ലെ സോറി പറയേണ്ടത് ' ഞാൻ പറഞ്ഞു
'അല്ല , ഞാൻ രാവിലെ വിളിച്ചപ്പോൾ പറഞ്ഞത് ശെരിയായില്ല , അത് ഫീൽ ചെയ്തിട്ടല്ലേ എന്നെ വിളിക്കാഞ്ഞേ ' അവൾ ചോദിച്ചു
'ഉം , അതെ ' ഞാൻ മറുപടി നൽകി .
'സോറി ഹരിയേട്ടാ , ഞാൻ പറഞ്ഞത് ഹരിയേട്ടന് ഫീലായിട്ടുണ്ടെന്നു അപ്പോൾ തന്നെ മനസ്സിലായിരുന്നു , പക്ഷെ വീണ്ടും എന്നെ വിളിക്കും എന്നാ ഞാൻ കരുതിയത് ‘.
ഞാൻ അവളുടെ വിളിയും മെസ്സേജും കാത്തിരിക്കുകയായിരുന്നു എന്ന് പറയാൻ എനിക്ക് തോന്നിയില്ല ,
'ഞാൻ നീ മടുത്തു എന്ന് കരുതി.......'
'ഉം ബാക്കി പറയണ്ട, ഞാൻ നേരത്തെ പറഞ്ഞത് തന്നെ അല്ലെ ' അവൾ സൗമ്യമായി ചോദിച്ചപ്പോൾ ഞാൻ അതെ എന്ന് ഞാൻ തലയാട്ടി സമ്മതിച്ചു .
അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് ടേബിളിൽ ഉണ്ടായിരുന്ന വെള്ളക്കുപ്പി എടുത്തു . മൂടി തുറന്നു കുറച്ചു വെള്ളം കുടിച്ചു .
'രാവിലെ ഹരിയേട്ടൻ വിളിച്ചു വെച്ചതുമുതൽ ഒരു സമാധാനം ഇല്ലായിരുന്നു,മര്യാദക്ക് ക്ലാസ്സിൽ ശ്രെദ്ധിക്കാൻ പോലും പറ്റിയില്ല'
'ഇപ്പൊ എന്നെ വന്നു ചീത്ത പറഞ്ഞപ്പോ സമാധാനമായില്ലേ '
'ചീത്ത , നല്ല രണ്ടെണ്ണം തരേണ്ടതാ 'അവൾ ചിരിച്ച കൊണ്ട് പറഞ്ഞു .
ഞാനും ഒന്ന് ചിരിച്ചു ,
💬 Comments
View all comments