Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
ഇനി ഒന്നും പറഞ്ഞു അവളെ വിഷമിപ്പിക്കാൻ വയ്യ .ഒരു സിഗരറ്റും എടുത്ത് ഞാൻ ബാൽക്കണിയിലേക്കു നടന്നു.
'വാ' ഞാൻ അവളെ വിളിച്ചു . പുറത്തേക്കുള്ള കണ്ണാടി വാതിൽ തുറന്നപ്പോൾ നല്ല തണുത്ത കാറ്റ് റൂമിനുള്ളിലേക്കു പാഞ്ഞു കയറി .
അവൾ പുറത്തെ കാഴ്ച്ചകൾ കണ്ടു നിൽക്കുകയായിരുന്നു , ഞാൻ വലിച്ചു വിട്ട പുകയുടെ ഗന്ധം അവളുടെ മൂക്കിലെത്തിയപ്പോൾ രൂക്ഷമായി എന്നെ ഒന്ന് നോക്കി .
'ഇതിപ്പോളും നിർത്തിയിട്ടില്ലല്ലേ ?' അവൾ എന്റെ ചുണ്ടിൽ എരിയുന്ന സിഗരെറ്റിലേക്കു നോക്കി ചോദിച്ചു
'നിർത്തിയിട്ടുണ്ടെങ്കിൽ ഞാൻ ഇപ്പൊ വലിക്കുമോ ' ഞാൻ ഒരു കൗണ്ടർ ഇട്ടു .
'എന്ത് ചളിയാ ഹരിയേട്ടാ, വലിച്ചൂട് .കുറച്ച് കഴിയുമ്പോൾ മനസ്സിലായിക്കോളും , നിർത്താൻ പറയാൻ ഞാൻ ആരും അല്ലല്ലോ '
'ഹഹ , അങ്ങനെ വലിക്കാറൊന്നുല്ലടോ , ദിവസം കൂടി പോയാൽ മൂന്നെണം ,ചില ദിവസ്സങ്ങളിൽ തീരെ ഇല്ല '
'എന്തേലും ആക്ക് , നിങ്ങളുടെ ജീവിതം 'അവൾ പറഞ്ഞു
'അത് വിട് ,ഇപ്പൊ തത്കാലം നിർത്താൻ പ്ലാൻ ഇല്ല. കല്യാണം കഴിയട്ടെ ശേഷം നോക്കാം .
'ആ ' അവൾ ഞാൻ പറഞ്ഞത് മൈൻഡ് ചെയ്തില്ല
'അല്ലടോ , നീ എങ്ങനെ ഇവിടെത്തി ' അവൾ റൂമിൽ എത്തിയതിനെ കുറിച്ച് എനിക്ക് അപ്പോളാണ് ഓര്മ വന്നത് .
'അതൊക്കെ ഞാൻ ഇങ്ങെത്തി ' അവൾ ഒന്ന് വെയ്റ്റ് ഇട്ടു പറഞ്ഞു .' ഈ ഹോട്ടൽ ഇന്നലെ എനിക്ക് കാണിച്ചു തന്നിരുന്നില്ലേ,ഞാൻ നടന്നിങ്ങു പോന്നു '
'ആ ,അടിപൊളി . വാ ഉള്ളിലേക്ക് ഇരിക്കാം'ഉള്ളിൽ
💬 Comments
View all comments