Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
കയറി ഡോർ അടച്ചു . 'അല്ലടോ നീ എന്തേലും കഴിച്ചതാണോ'
'കാര്യായിട്ട് ഒന്നും കഴിച്ചില്ല , ക്യാന്റീനിൽ നിന്ന് വൈകിട്ട് ഒരു ബർഗറും ജ്യൂസും കുടിച്ചു '
'അപ്പൊ വിശക്കുന്നില്ലേ '
'ഹെയ് , വിശക്കുന്നൊന്നുല്ല , ഹരിയേട്ടൻ കഴിച്ചോ '
'ഇല്ല , എണീറ്റ് കഴിക്കാം എന്ന് കരുതി കിടന്നതാ, പക്ഷെ ലേറ്റ് ആയില്ലേ ' ഞാൻ പറഞ്ഞു
'ഉം ' അവൾ റൂമിലെ ഇന്റീരിയൽ ഡെക്കറേഷൻസ് എല്ലാം നോക്കി കാണുകയായിരുന്നു 'നല്ല റൂം ,നല്ല കളർ കോമ്പിനേഷൻ '
'അതെ,' ഞാൻ തലയാട്ടി
'പറ , എന്താ പരിപാടി '
'എന്ത് പരിപാടി , രണ്ടെണ്ണം അടിച്ചു ഭക്ഷണം കഴിച്ചു കിടന്നുറങ്ങണം '
'ഓഹോ ,നല്ല പരിപാടി ആണല്ലോ , അപ്പൊ ഫുഡ് എവിടന്നാ കഴിക്കുക ' അവൾ സംശയം ചോദിച്ചു
'അത് ഓർഡർ കൊടുത്താൽ റൂമിലെത്തും '
'ആ , അങ്ങനെ ഒരു സൗകര്യം ഉണ്ടല്ലോ ല്ലേ . അത് ഞാൻ മറന്നു '
'നിനക്കോ , പുറത്തു പോയി എന്തേലും കഴിക്കണോ '
'വേണ്ട ഹരിയേട്ടാ, എനിക്കൂടെ ഉള്ളത് ഓർഡർ ചെയ്തോ , ഇന്നിവിടന്നു കഴിച്ചിട്ട് പോവാം , സമയം പതിനൊന്നായില്ലേ '
'ഉം'
മെനു നോക്കി അവൾക്കു വേണ്ട ഐറ്റം സെലക്ട് ചെയ്തു , പിന്നെ റൂം സർവിസിൽ വിളിച് രണ്ടു ചിലി ചിക്കൻ ഡ്രൈ ആയിട്ടുള്ളതും പിന്നെ ഞങ്ങൾക്കുള്ള ഭാക്ഷണവും ഓർഡർ ചെയ്‌തു . ചില്ലി ചിക്കൻ വേഗം തരാൻ പറഞ്ഞു .
ശേഷം അലമാരയുടെ ഡോർ തുറന്ന്
💬 Comments
View all comments