Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
,ലോകത്തിന്റെ മറ്റൊരു കോണിൽ വെച് തീരെ അപ്രതീക്ഷിതമായി കണ്ടു മുട്ടിയ നമ്മൾ ,ഇപ്പോൾ ഇതാ ഒരു മുറിയിൽ ചേർന്നിരിക്കുന്നു . ദൈവം എന്തോ കരുതി കൂട്ടി നമ്മളെ ഒന്നിപ്പിച്ചത് പോലെ '
'ഉം , ശെരിയാണ് '
ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്റെ തോളത്തു നിന്നും മാറി , ഞാൻ എന്റെ കൈ പിൻവലിച്ചു .അവൾ അവളുടെ രണ്ടു കൈകളും നെഞ്ചത്തു കൂട്ടി കെട്ടി വലതുകാൽ സോഫയിലേക്ക് മടക്കി കയറ്റി വെച്ച് എന്റെ കണ്ണുകളിലേക്കു നോക്കി . ചുണ്ടുകൾ കൂർപ്പിച്ചു .രണ്ടു കണ്ണുകളിലേക്കും മാറി മാറി നോക്കി .ശേഷം അവളുടെ വലതു കൈ തലം എന്റെ ഇടതു കവിളിൽ വച്ചു .പിന്നെ മെല്ലെ തഴുകാൻ തുടങ്ങി .പിന്നെ അതെ കയ്യിലെ ചൂണ്ടു വിരൽ എന്റെ രണ്ടു ചുണ്ടിലുമായി അമർത്തി ,പിന്നെ ആ കൈ പിൻവലിച്ചു .
ഞാൻ ആകെ അന്ധാളിച് ഇരുന്നുപോയി .
അവളുടെ വലതു കൈ എന്റെ ഇടതു തോളിൽ കയറ്റി വെച്ചവൾ വീണ്ടും എന്റെ കണ്ണുകളിലേക്കു നോക്കി ഇരുന്നു .
'ഹരിയേട്ടാ , ആം സോറി , സോറി ഫോർ എവരിതിങ് ' അവൾ പറഞ്ഞു
'ഹെയ്..'പെട്ടന്ന് അവളുടെ ചൂണ്ടു വിരൽ എന്റെ ചുണ്ടുകൾക്ക് നടുവിലായി അമർന്നു ,ബാക്കി പറയാൻ അവളുടെ ചൂണ്ടു വിരൽ എന്റെ ചുണ്ടുകളെ അനുവതിച്ചില്ല. അവൾ കൈ വീണ്ടും കവിളത്തു വെച്ച് തഴുകാൻ തുടങ്ങി
അവളുടെ മുഖം എന്റെ മുഖത്തോടടുത്തു . ഞാൻ കുറച്ച് പിറകിലേക്ക് വലിഞ്ഞു . അവളുടെ കണ്ണുകളിൽ സ്നേഹത്തിന്റെ നോവ് എനിക്ക് കാണാമായിരുന്നു .
💬 Comments
View all comments