Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
അവൾക്കുള്ളതിൽ നാരങ്ങാ നന്നായി പിഴിഞ്ഞിട്ടുണ്ടായിരുന്നത് കൊണ്ട് മൂഡ് അധിക സമയം നിൽക്കാൻ സാധ്യത ഇല്ല.
അവൾ എന്നിലേക്ക് കൂടുതൽ ചേർന്നിരുന്നു .
'ഉറക്കം വരുന്നുണ്ടോ 'ഞാൻ ചോദിച്ചു
'ഇല്ലല്ലോ'
'പിന്നെന്താ ഇങ്ങനെ മൂഡ് ഓഫ് ആയ പോലെ ഇരിക്കുന്നെ '
'അറിയില്ല ഹരിയേട്ടാ , എന്താണാവോ ' അതും പറഞ്ഞു അവൾ മെല്ലെ എന്റെ തോളിലേക്ക് ചാരി . അവളുടെ തല എന്റെ ഷോള്ഡറില് ആയി വെച്ചവൾ കിടന്നു . പുറത്തു മഴ പെയ്യാൻ തുടങ്ങിയിരുന്നു .
ഞാൻ എന്റെ ഇടതു കൈ അവളുടെ ഇടതു കൈത്തണ്ടക്കു മുകളിൽ വച്ചു . ഒന്ന് മുറുക്കി, ശേഷം എന്നിലേക്ക് കൂടുതൽ അടുപ്പിച്ചു .
അവൾ ടീവിയിൽ നോക്കി കിടക്കുകയാണ് . പക്ഷെ അവളുടെ ശ്രെദ്ധ ടീവിയിൽ അല്ല .
'ഹരിയേട്ടാ '
'ഓ , എന്താ മോളെ '
'ഞാൻ ഇപ്പൊ ഇവിടെ ഇങ്ങനെ ഇരിക്കാൻ കാരണം എന്താണെന്നു അറിയാമോ '
'എന്താ 'ഞാൻ ചോദിച്ചു
'ഹരിയേട്ടൻ അന്ന് പറഞ്ഞിരുന്നില്ലേ , നമുക്ക് അടുത്ത ജന്മത്തിൽ ഒന്നിക്കണം എന്ന് . ഓർമ്മയുണ്ടോ '
'പിന്നെ . അത് പറഞ്ഞപ്പോൾ അന്ന് നീ 'ആദ്യം ഈ ജന്മത്തിലെ കാര്യം നോക്കാം എന്നിട്ടല്ലേ അടുത്ത ജന്മം ' എന്നല്ലേ പറഞ്ഞത്, എനിക്ക് നല്ല ഓര്മ ഉണ്ട് '
'എന്നാൽ അങ്ങനല്ല ഹരിയേട്ടാ , ശെരിക്കും നമ്മൾ ഈ ജന്മത്തിൽ ഒന്നിക്കേണ്ടവരായിരുന്നു , എന്റെ പിടിപ്പുകേട് കാരണം ആണ് അത് സംഭവിക്കാതെ പോയത് . പക്ഷെ ഇപ്പോൾ നോക്കിയേ ... മറ്റൊരു രാജ്യത്ത്
💬 Comments
View all comments