Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
കേട്ടു '
'ഓക്കേ ആണോ '
'മ് ,ഞാൻ ഓക്കേ ആണ് , നീയോ'
'എനിക്ക് കുഴപ്പൊന്നുല്ല , ഇന്നലെ എന്തോ ആയി പോയി , ഇനി നമുക്ക് കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ഓർക്കേണ്ട ഹരിയേട്ടാ , പാസ്ററ് ഈസ് പാസ്ററ് .'
'ഞാൻ ശ്രമിക്കുന്നുണ്ടെടോ , ചിലപ്പോ കല്യാണം ഒക്കെ കഴിഞാൻ അങ്ങനെ അങ്ങ് ശെരിയാവുമായിരിക്കും'
അപ്പോളും അവൾ നേരത്തെ ഉള്ള അതെ പൊസിഷനിൽ ആയിരുന്നു .അടിച്ചത് അവളിൽ പണി തുടങ്ങി എന്ന് എനിക്ക് മനസ്സിലായി,എനിക്കും തലയ്ക്കു ചെറിയ ഒരു മിന്നൽ ഉണ്ടായിരുന്നു .
'ഹരിയേട്ടാ,'
'പറയടോ '
'ഒന്നൂല്ല , വെറുതെ വിളിച്ചതാ '
'എങ്ങനെ' ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു
അവൾ എണീറ്റ് എന്റെ അടുത്തെക്കായി ഇരുന്നു , 'ഒന്ന് കൂടെ കഴിച്ചാലോ' അവളത് ചോദിക്കുമ്പോൾ ചുണ്ടിൽ ഉണ്ടായിരുന്ന ഒരു കള്ള ചിരി , എന്റെ സാറേ ......
'ഒന്നോ രണ്ടോ കഴിക്കാം ' ഞാൻ പറഞ്ഞു
'എന്നാൽ ഞാൻ ഒഴിക്കാം 'അവൾ കുപ്പിയെടുത്ത് അളന്നു ഒഴിച്ചു .
'ഇനി വേണോ ,രാവിലെ പോവാൻ ഉള്ളതാണ് . ഞാൻ പറഞ്ഞു ,അത് കേട്ട് അവളൊന്നു ചിരിച്ചു . അതിനു നാളെയാവണ്ടേ ഹരിയേട്ടാ എന്ന് പറഞ്ഞു അവൾ ഗ്ലാസ് എടുത്ത് എനിക്ക് നീട്ടി
ആ പെഗ്ഗും ഞങ്ങൾ അകത്താക്കി ...
'ഇപ്പൊ നല്ല സുകണ്ടു ഹരിയേട്ടാ'
'ഈ സുഖം മതി ട്ടാ'
'മതിയല്ലോ , ഇത്രേം മതി ' അവൾ അത്യാവശ്യം മൂഡ് ആയിരിക്കുന്നു .
ഇപ്പോൾ ഞങ്ങൾ വളരെ ചേർന്നാണ് ഇരിക്കുന്നത് .
💬 Comments
View all comments