0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 305

ആശ്വാസം തോന്നുന്നു . പുറത്തു ഇപ്പോളും നല്ല കാറ്റും മഴയും തന്നെ . ഇതൊന്നു കുറയാതെ ഇനി യാത്ര സാധ്യമല്ല . ഞാൻ അടുത്തിരുന്ന നിമ്മിയെ നോക്കി . അവളുടെ കണ്ണുകളിയും ഭയം നിഴലിക്കുന്നുണ്ട് .

ഞാൻ നോക്കുന്നത് ശ്രെദ്ധിച്ച അവൾ മൂകത്ത്  ചെറിയ ഒരു ചിരി വരുത്തി എന്നെ നോക്കി . ഞാനും തിരിച്ചു ചിരിച്ചു , രണ്ടു പേരും ഒന്നും മിണ്ടിയില്ല .

ഞാൻ വീണ്ടും കിടന്നു . സമയം അഞ്ചു മണി ആയിട്ടുള്ളൂ  . പക്ഷെ ഇരുട്ട് കണ്ടാൽ രാത്രി പത്തു മണി ആയെന്നു തോന്നും .ഞാൻ അവളുടെ കയ്യിൽ നിന്നും എന്റെ  ഫോൺ വാങ്ങി  മെസ്സേജുകളെലാം നോക്കി . ശേഷം  ഫോൺ ലോക്ക് ചെയ്ത മടിയിൽ വച്ച്  കാറിന്റെ വൈഫെർ ഓഫ് ചെയ്തു .

'സംഭവം ഇത്തിരി പേടിപ്പിച്ചെങ്കിലും നല്ല രസം ഉണ്ടായിരുന്നല്ലേ ..'ഞാൻ അവളോട് പറഞ്ഞു

'ഞാൻ നന്നായി പേടിച്ചു പോയി ഹരിയേട്ടാ..'

'മനസ്സിലായടോ ,ഈ കാറ്റൊന്നു മാറാതെ  ഇവിടന്നു പോവാൻ ഒക്കൂല , സമയം അഞ്ചു മണി ആയിട്ടേ ഉള്ളു '

'ഉം ' അവൾ മൂളി

ഇടയ്ക്കിടയ്ക്ക് മഴ ശക്തി കൂട്ടി തിമിർത്തു പെയ്തു . പാർക്കിംഗ് ലൈറ്റിന്റെ വെളിച്ചത്തിൽ ഗ്ലാസിൽ വീണൊലിക്കുന്ന മഴ വെള്ളം കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു . ഞാൻ അത് നോക്കി കിടന്നു .

'നമ്മൾക്ക് അത്രയും വേണ്ടപ്പെട്ടവരുടെ  കൂടെ ഇരുന്നു മഴ ആസ്വദിക്കുന്നത് നല്ല ഫീൽ ആണല്ലേ നിമ്മി '

'ഉം...ആണോ ഹരിയേട്ടാ ....'

'അതെഡോ ..എനിക്ക് ഫീൽ ചെയ്യുന്നുണ്ട് ' അത് പറഞ്ഞുകൊണ്ട്  ചുണ്ടില്‍ ചെറിയ ചിരി വരുത്തി  തല ചെരിച്ച് ഞാൻ  പതിയെ അവളെ നോക്കി .

അവൾ മുന്നിലേക്ക് നോക്കി എന്തോ ആലോചനയിലാണ് . ഞാൻ വിളിക്കാൻ നിന്നില്ല .

ഇടതു കൈ ഗിയർ ലിവറിനു മുകളിലായി വച്ച് ഞാൻ മുന്നിലെ ഗ്ലാസ്സിലേക്കു നോക്കി കിടന്നു .മഴത്തുള്ളികള്‍ ഗ്ലാസില്‍ വീണ് ചിതറി തെറിക്കുന്നു ,കാറിനു മുകളിൽ വലിയ വെള്ളത്തുള്ളികൾ പതിക്കുന്ന ശബ്ദം കേട്ടപ്പോള്‍ പണ്ട് തകര ഷീറ്റ് മേഞ്ഞ

💬 Comments

View all comments