Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
സ്പീഡ് കൂട്ടി .
മൊത്തത്തിൽ ഇരുട്ട് പടർന്നിരിക്കുന്നു . മുന്നിലെ റോഡ് മാത്രമേ ഇപ്പോൾ കാണാൻ സാധിക്കുന്നുള്ളൂ . മഴത്തുള്ളികളോടൊപ്പം ഇടയ്ക്കിടയ്ക്ക് ഇലകളും ചെറിയ മരക്കമ്പുകളും വീണുകൊണ്ടിരുന്നു .മഴയുടെ ശക്തി വീണ്ടും കൂടുകയാണെന്നു മനസ്സിലാക്കിയ ഞാൻ ഫോൺ എടുത്ത് അൺലോക്ക് ചെയ്ത നിമ്മിക്ക് നീട്ടി .
'ഇതില്‍ മാപ് തുറന്ന് അടുത്ത വല്ല റെസ്റ്റോറേന്റോ ഹോട്ടലോ എന്തേലും ഉണ്ടോന്നു നോക്ക് '
അവൾ ഫോൺ വാങ്ങി നോക്കി.
'അടുത്ത് ഒന്നും കാണുന്നില്ല ഹരിയേട്ടാ, എല്ലാം ഇനി ലേക്കിന്റെ അടുത്തായെ കാണുന്നുള്ളൂ '
'ആണോ '
'ഹരിയേട്ടാ, അടുത്തൊരു വാക്കിങ് ട്രാക്ക് കാണിക്കുന്നുണ്ട് ,ചിലപ്പോൾ അവിടെ എന്തെങ്കിലും ഉണ്ടാവാതിരിക്കില്ല '
'ശെരിയാ..' എനിക്കൊരു ആശ്വാസാം തോന്നി . മനസ്സ് നന്നായി വിറച്ച് ഇരിക്കുകയാണ് . ഇങ്ങനെ ഒരു ഡ്രൈവ് ജീവിതത്തിൽ ആദ്യായിട്ടാണ് . മുന്നിൽ നിൽക്കുന്ന കൂറ്റൻ മരങ്ങൾ കണ്ടാൽ തന്നെ മനസ്സിടറും .
നിമ്മി മാപ്പ് നോക്കി ഇനി ഒരു കിലോമീറ്ററിൽ താഴെയേ അവിടെക്കുള്ളു എന്ന് പറഞ്ഞു . ഞാൻ കാറിന്റെ വേഗത്തിൽ അല്പം കൂട്ടി .
മാപ്പില്‍ കണ്ട സ്ഥലത്തെത്തി . ഇടതു വശത്തായി നീണ്ടു കിടക്കുന്ന ഒരു പാർക്കിംഗ് ഏരിയ ഉണ്ട് . അല്ലാതെ അവിടെ വേറെ ഒന്നുംകാണാൻ ഇല്ല. എന്നാലും ഒഴിഞ്ഞുകിടക്കുന്ന സ്ഥലമാണ് . അടുത്ത മരങ്ങളൊന്നും ഇല്ല .ഞാൻ പാർക്കിങ്ങിലേക്കു കാർ കയറ്റി . വൈഫെർ കൂടുതൽ സ്പീഡിൽ ചലിപ്പിച്ചപ്പോൾ മുന്നിൽ കണ്ട ബോർഡിൽ നിന്നും അടുത്തായി ചെറിയ ഒരു ലേക്ക് ഉള്ളതായും ഇവിടെ നിന്നും അങ്ങോട്ട് നടക്കാൻ ഉള്ള വാക്ക് വേ ഉണ്ടെന്നും മനസ്സിലായി .
ഗിയർ പാർക്കിംഗ് മോഡിൽ ആക്കി ഹാൻഡ് ബ്രേക്ക് ഇട്ടു . ശേഷം പാർക്കിംഗ് ലൈറ്റ് ഓൺ ആക്കി . സീറ്റ് പിറകിലേക്ക് ആയി വച്ച് ഞാൻ രണ്ടു കൈകളും മുഖത്ത് പൊത്തി പിടിച്ച് കിടന്നു . ശ്വാസത്തിനെ വേഗത കൂടിയിട്ടുണ്ട് . ഒറ്റക്കായിരുന്നേൽ പേടിയില്ല. ഇതിപ്പോ അങ്ങനെ അല്ലല്ലോ .
കുറച്ചു നിമിഷം ആ കിടപ്പു കിടന്നു ഞാൻ എഴുനേറ്റു . ഇപ്പോൾ ഇത്തിരി
💬 Comments
View all comments