Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
വീണു തുടങ്ങിയിരിക്കുന്നു . മഴ ചാറുന്നതേ ഉള്ളു . രണ്ടു ഭാഗത്തെയും മരങ്ങൾ കാറ്റിൽ ഉലയുന്നത് കണ്ടപ്പോൾ മനസ്സിൽ അല്പം പേടി തോന്നി .
ഹെഡ്‌ലൈറ്റും ഫോഗ് ലാമ്പും വൈഫറും ഓൺ ചെയ്ത് ഞാൻ വളരെ ശ്രദ്ധയോടെ സാവധാനം കാറോടിച്ചു .
'നിമ്മി ....നിമ്മീ ..'ഞാൻ ഒരു കൈ കൊണ്ട് അവളെ തോണ്ടി വിളിച്ചു .
ഒന്ന് മൂരി നിവർന്നു കൊണ്ട് അവൾ കണ്ണ് തുറന്നു .
'ഹരിയേട്ടാ , മഴ ചാറുന്നുണ്ടല്ലോ ...'
'ആടോ , കുറച്ചു നേരായി ..' ഞാൻ മുന്നിലേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് പറഞ്ഞു .
'നമ്മൾ എത്താനായോ ഹരിയേട്ടാ ...'
'ഇല്ല , ഇനിയും 30 കിലോമീറ്റർ ഉണ്ട്, ഇങ്ങനെ പോയാൽ ഇനി എപ്പളാ അങ്ങോട്ട് എത്തുക എന്നൊരു പിടുത്തവും ഇല്ല '
പുറത്തെ കാഴ്ചകൾ കണ്ടപ്പോൾ അവൾ ചെറുതായൊന്നു പേടിച്ചിട്ടുണ്ട് .ഇടക്ക് നല്ല വെളിച്ചത്തിൽ ഒരു മിന്നലെറിഞ്ഞു . മിന്നൽ വെളിച്ചം ഭൂമിയിലെത്തിയ നിമിഷം ശക്തമായ ഒരു മുഴക്കം പുറത്തു നിന്നും കേട്ടു . ഞങ്ങൾ രണ്ടു പേരും ഞെട്ടി . അവൾ എന്നോട് ചേർന്നിരുന്നു .
'പേടിക്കണ്ട , മഴ ചാറുന്നെ ഉള്ളു , ഇപ്പൊ മാറിക്കോളും '
'മഴ അല്ല ഹരിയേട്ടാ, മരങ്ങൾ ആടുന്നത് കാണുന്നുണ്ടോ '
'അതിപ്പോ മാറുമെടോ , സേഫ് ആയ സ്ഥലം കണ്ടാൽ നമുക്ക് സൈഡ് ആക്കാന്നെ ' ഞാൻ പറഞ്ഞു
മരങ്ങളിൽ നിന്നും കൊഴിയുന്ന പഴുത്ത ഇലകൾ കാറ്റിനോടൊപ്പം മുന്നില്‍ പാറികളിച്ചു . ഇടക്ക് അവ ഗ്ലാസിൽ വന്നു വീഴുന്നത് എനിക്ക് മുന്നോട്ടുള്ള കാഴ്ചയ്ക്ക് കുറച്ചു ബുദ്ധിമുട്ടുണ്ടാക്കി . കൂട്ടത്തിൽ മിന്നൽ കൂടി കൂടി വന്നു , തണുപ്പും .
നിമ്മി സീറ്റുകളുടെ നടുക്കുള്ള ഹാൻഡ് റെസ്റ്റിൽ കൈ മുട്ട് കുത്തി കൈ പത്തി എന്റെ ഷോള്ഡറിൻ പുറകിലായി വെച്ചിരുന്നു .ഞങ്ങളുടെ എതിർ ദിശയിൽ ഒരു പിക്ക് അപ്പ് വാൻ കടന്നു പോയപ്പോൾ റോഡ് ബ്ലോക്ക് അല്ല എന്ന് മനസ്സിലായി .അതവളോട് പറഞ്ഞു നിമിഷങ്ങൾക്കകം മഴയുടെ ശക്തി കൂടി . ഞാൻ വൈഫറിന്റെ
💬 Comments
View all comments