Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
ഇല്ലാത്തതുകൊണ്ട് ക്ഷീണം തോന്നുന്നില്ല , ചോതിച്ചപ്പോള്‍ അവൾക്കും കുഴപ്പൊന്നുല്ല .
റെസ്റ്റോറന്റിൽ നിന്നും ഇറങ്ങി ഞങ്ങൾ വോൾക്കാനോ മൗണ്ടൈൻ ലക്ഷ്യമാക്കി നടന്നു. കുന്നിൻ ചെരുവുകളും മരകൂട്ടങ്ങളും പിന്നിട്ട് അരമണിക്കൂർ കൊണ്ട് ഞങ്ങൾ വ്യൂ പോയിന്റിൽ എത്തി .
2012 ല്‍ അഗ്നി പര്‍വത സ്ഫോടനം ഉണ്ടായ സമയത്ത് ഒലിച്ച ലാവ അവസാനിച്ച സ്ഥലത്ത് ചെറിയ പാറ കൂട്ടം പോലെ കണ്ടു , അതിനു മുകളില്‍ കയറി നിന്നും ഇരുന്നും ഞങ്ങള്‍ ഫോടോ എടുത്തു . അവിടെ കുറച്ചു സമയം ചിലവഴിച്ചു മൂന്നു മണി ആയപ്പോൾ തിരിച്ചു നടന്നു .
‘തിരിച്ചു നേരത്തെ എത്തിക്കാ ട്ടോ ,വന്നതില്‍ കൂടുതല്‍ നാല്പതു കിലോമീറ്റര്‍ ഓടാൻ ഉണ്ട്,ഇത്രയും ദൂരം വന്നിട്ട് ആ ലേക്ക് കാണാതെ പോവാതിരിക്ക എങ്ങനെയാ ' ഞാൻ അവളോടു പറഞ്ഞു
'ആണോ , എനിക്ക് പോയിട്ട് ദൃതി ഒന്നുല്ല , നാളേം ക്ലാസ് ഇല്ലല്ലോ , മെല്ലെ എത്തിയാൽ മതി ' അവൾ പറഞ്ഞു
മൂന്നര ആവുമ്പോഴേക്കും അവിടെന്നു തിരിച്ചു .
വന്ന വഴിക്കല്ല ഞങ്ങൾ തിരിച്ചു പോകുന്നത് . ഇവിടെ നിന്നും Lake Taupo യിലേക്ക് 70 കിലോമീറ്റർ ഉണ്ട് .ഇങ്ങോട്ട് വന്ന വഴിയില്‍ നിന്ന് തിരിഞു പോകണം .
കാര്‍ ഞാൻ ടൌപോ തടാക കരയിലേക്ക് ഉള്ള റോഡിലേക്ക് തിരിച്ചു .
യാത്ര ക്ഷീണം കൊണ്ടാണോ അതോ നടന്നതിന്റെ ക്ഷീണം കൊണ്ടാണോ എന്നറിയില്ല , ഇടയ്ക്കു വെച്ചവൾ ഉറങ്ങി പോയി . ഞാൻ പാട്ടിന്റെ ശബ്ദം ഇത്തിരി കൂടി കൂട്ടി . ആകാശം മുട്ടെ വളർന്നു നിൽക്കുന്ന മരക്കൂട്ടങ്ങൾക്കിടയിലൂടെ മാനം ഇരുണ്ടു നിൽക്കുന്നത് കാണാം .ചെറിയ തോതിൽ കാറ്റടിക്കുന്നുണ്ടെന്ന് മരങ്ങൾ ഉലയുന്നത് കണ്ടപ്പോൾ മനസ്സിലായി .
ഞാൻ കാറിന്റെ വേഗത കുറച്ചു കൂടി കൂട്ടി . അതികം താമസിക്കാതെ കാറിന്റെ മുന്നിലെ ഗ്ലാസിൽ മഴത്തുള്ളികൾ പതിച്ചു . മുന്നോട്ട് പോകും തോറും തുള്ളികൾ കൂടി കൂടി വന്നു . അവൾ ഉറങ്ങുകയാണ് . സമയം നാലര ആവുന്നതേ ഉള്ളു . പക്ഷെ മാനം ഇരുണ്ടു നിൽക്കുന്നതിനാൽ ഇരുട്ട്
💬 Comments
View all comments