Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
പിടിച്ചിരുന്ന കൈ ഞാൻ പിൻവലിച്ചു . വലതു കൈ അവളുടെ മുഖത്തിൻ പിന്നിലായി വെച്ച് അവളുടെ മുഖം ഞാൻ കൂടുതൽ എന്നിലേക്കടുപ്പിച്ചു . അവളുടെ താഴത്തെ ചുണ്ടു ഞാൻ എന്റെ ചുണ്ടുകൾക്കിടയിലായി എടുത്ത നിമിഷത്തിൽ അവളുടെ കണ്ണുകൾ അടഞ്ഞതും അവളൊരു ദീർഘ ശ്വാസം എടുത്തതും ഞാൻ അറിഞ്ഞു .
പതിയെ അവളുടെ ചുണ്ടിനെ മോചിപ്പിച്ച് ഞാൻ എന്റെ മുഖം പിറകിലേക്ക് വലിച്ചു ,അവളപ്പോളും കണ്ണുകൾ അടച്ചിരിക്കുകയാണ് .മുഖത്തിരുന്ന കയ്യിലെ തള്ള വിരൽ കൊണ്ട് ഞാൻ അവളുടെ കവിളിൽ പതിയെ തലോടി , കൂമ്പി അടഞ്ഞിരുന്ന അവളുടെ കണ്ണുകൾ പതിയെ തുറക്കപ്പെട്ടു .അവളുടെ ചുണ്ടുകൾക്കിടയിലൂടെ പവിഴ മുത്തുകൾ കണക്കെ ഞാൻ അവളുടെ പല്ലുകൾ കണ്ടു , 'ശീഹ് ' അവളുടെ തുറന്ന ചൂണ്ടുകള്‍ക്കിടയിലൂടെ ഒരു ശീല്‍കര ശബ്ദം പുറത്തേക്ക് ഒഴുകി.
ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നു, അവളുടെ കണ്ണിലെ കൃഷ്ണമണികൾ എന്റെ രണ്ടു കണ്ണുകളിലേക്കായി നോക്കി ചലിക്കുന്നത് കണ്ടു എനിക്ക് കൗതുകം തോന്നി .
ഇന്നലെ രാത്രി നടന്ന സംഭവങ്ങളൊന്നും അവൾ അറിഞ്ഞിട്ടില്ല എന്ന മട്ടിൽ ആണവളുടെ ഇരുത്തം എന്ന് തോന്നി പോയി . ആദ്യമായി ചുംബിക്കുന്ന ഒരാളുടെ കണ്ണിലെ തിളക്കം അവളുടെ കണ്ണില്‍ കണ്ടതാണ് എന്നിക്കങ്ങനെ തോന്നാൻ കാരണം .
പെട്ടന്നവളുടെ രണ്ടു കൈകളും തുറന്നു കിടന്നിരുന്ന എന്റെ സ്വെറ്ററിന്റെ രണ്ടു ഭാഗങ്ങളിയായി അമർന്നു . അതിൽ പിടിച്ച് വലിച്ച് അവളുടെ അടുത്തേക്ക് എന്നെ അടുപ്പിച്ചു , അവളുടെ മുഖവും മുന്നിലേക്ക് വന്നു . വീണ്ടും ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ പിണഞ്ഞു .എന്റെ കൈകൾ അവളുടെ പുറത്തു അമർന്നു , മുടിയിൽ തലോടി ഞാൻ അവളെ എന്നിലേക്കടുപ്പിച്ചു .
പരസ്പരം ചുണ്ടുകൾ വലിച്ചു കുടിക്കുന്നതിനിടയിൽ പലപ്പോളും അവളുടെ പല്ലുകൾ എന്റെ ചുണ്ടിൽ തട്ടി നോവുന്നുണ്ടായിരുന്നു.നല്ല സുഖമുള്ള നോവ് .
കൈകൾ കൊണ്ട് ഞാൻ അവളുടെ തലയിൽ തലോടി .കാലുകള്‍ രണ്ടും സീറ്റിൽ കുത്തി ഞാൻ മുട്ടില്‍ നിന്നു . പുറത്തു പെയ്യുന്ന മഴയെയും കാറ്റിനെയും കൂസാതെ ഞങ്ങൾ പരസ്പരം പുണർന്നു .
അവളുടെ രണ്ടു കവിളുകളും ഞാൻ
💬 Comments
View all comments