Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു . കർട്ടൻ ശരിയാക്കി ഇട്ടതിനാല്‍ പുറത്തു നിന്നും അകത്തേക്ക് ഒന്നും കാണാൻ സാധിക്കുന്നില്ല . റൂമിലേക്കുള്ള വാതിലിന്റെ ചാരത്തായി നിന്നു ഞാൻ സിഗറ്റിനു തീ കൊളുത്താതെ അത് വായില്‍ വെച്ചു കടൽ കാണുന്ന ഭാഗത്തേക്ക് നോക്കി നിന്നു .
യഥാർത്ഥത്തിൽ എനിക്ക് വലിക്കാൻ താല്പര്യം ഉണ്ടായിട്ടു വന്നതല്ല . ഞാൻ പുറത്തേക്കു പോയെന്ന് കണ്ടാല്‍ അവൾ കിടക്കുന്നിടത് നിന്നും എഴുന്നേൽക്കും എന്നെനിക്കുറപ്പുണ്ടായിരുന്നു . നിമിഷങ്ങൾക്കകം പുതച്ചിരുന്ന പുതപ്പും വാരി ചുറ്റി അവൾ എഴുനേറ്റു . ടേബിളിൽ ഊരി വച്ചിരുന്ന അവളുടെ തുണികളും എടുത്ത് പെണ്ണ് ബാത്റൂമിലേക്കോടി . ഇടക്ക് എവിടെയോ ഉടക്കി പുതപ്പ് അവളുടെ ശരീരത്തിൽ നിന്നും ഊർന്നു താഴെ വീണപ്പോള്‍ നഗ്നമായ അവളുടെ പിൻഭാഗം ഞാൻ ഒരു നോട്ടം കണ്ടു .
ഞാൻ റൂമിലേക്ക് കയറി.വലിക്കാത്ത സിഗറേറ്റ് ബോക്സില്‍ തന്നെ ഇട്ടു . ബെഡ്ഷീറ്റെല്ലാം നേരെയാക്കി. ശേഷം നിലത്തുനിന്നും പുതപ്പെടുത്ത് ബെഡിലേക്കിട്ടു സോഫയിൽ വന്നിരുന്നു .
അത്രയും നേരം ആർക്കോ വേണ്ടി ഓടിയിരുന്ന ടീവി ഓഫ് ചെയ്ത് ടേബിളിൽ ഇരുന്നിരുന്ന ഭക്ഷണം തുറന്നു . കുറച്ചു തണുത്തിട്ടുണ്ട് , ഞാൻ എല്ലാം സെറ്റ് ചെയ്തു വച്ചു . കുറച്ചു സമയം കഴിഞ്ഞപ്പോൾ ബാത്രൂം തുറന്ന് അവൾ പുറത്തേക്കു വന്നു . അലമാരക്കു മുന്നിൽ വന്നു നിന്ന് ഡ്രസ്സ് എല്ലാം ശെരിയാക്കി ഇട്ടു . ശേഷം സോഫയിൽ വന്നിരുന്നു കുപ്പി തുറന്ന് കുറച്ചു വെള്ളം കുടിച്ചു .ഞങ്ങൾ രണ്ടു പേരും സോഫയുടെ രണ്ട് അറ്റത്തായാണ് ഇരുന്നിരുന്നത് .
'ഡോ ' ഞാൻ പതിഞ്ഞ ശബ്ദത്തിൽ അവളെ വിളിച്ചു .
'ഉം ' അവൾ വിളി കേട്ടു , പതിയെ എന്നെ നോക്കി .
'കഴിക്കണ്ട, വിശക്കുന്നില്ലേ '
'ഉം , കഴിക്കണം '
'എന്നാ വാ , സമയം ഒന്നേകാൽ ആയി '
ഞങ്ങൾ എഴുനേറ്റു , ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു . പാത്രങ്ങൾ എല്ലാം സെറ്റ് ആക്കി വച് കൈ കഴുകി വന്നു വീണ്ടും സോഫയിൽ ഇരുന്നു .
'ഇന്നിനി പോണോ ,സമയം
💬 Comments
View all comments