Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
ഇത്രേം ആയില്ലേ .നാളെ രാവിലെ പോയാൽ പോരെ '
അവൾ ക്ലോക്കിൽ സമയം നോക്കി എന്നിട്ടു മെല്ലെ തലയാട്ടി .
'നാളെ ക്ലാസ് ഇല്ലല്ലോ '
'ഇല്ല’
'എന്റെ കൂടെ പോരുന്നോ , കുറച്ചു സ്ഥലങ്ങൾ ഞാൻ നോക്കി വെച്ചിട്ടുണ്ട് , ഇത്തിരി ദൂരെയാണ്, രാത്രിയാകുമ്പോളേക്കും തിരിച്ചെത്താം '
'ഞാനും വരും ' മുഖം കുറച്ചു കൂർപ്പിച്ചു വച്ച് അവൾ പറഞ്ഞു , അത് കണ്ടപ്പോള്‍ എനിക്കു ചിരിക്കാതിരിക്കാനായില്ല .അത്രയും നിഷ്കളങ്കമായാണ് അവള്‍ അത് പറഞ്ഞത് .
‘എന്നാല്‍ കിടക്കാം , രാവിലെ നേരത്തെ പോണം '
'ഉം , അവൾ കിടക്കാനായി എഴുനേറ്റു , ഞാൻ ഫോണെടുത്തു 7:30 ൻ അലാറം സെറ്റ് ചെയ്തു . ശേഷം എഴുനേറ്റ് ഫോൺ ബെഡ്‌സൈഡ് ടേബിളിൽ വച്ചു . ബാത്രൂമിൽപോയി മൂത്രമൊഴിച്ചു വന്നു . അപ്പോളേക്കും അവൾ കിടന്നിരുന്നു .
ഡോർ എല്ലാം ലോക്ക് ചെയ്ത് കർട്ടൻ വലിച്ചിട്ടു ബെഡിന്റെ നടുവിലായി കിടന്നിരുന്ന അവള്ക്കരികിലായി ഞാനും കിടന്നു . പുതപ്പെടുത്തു രണ്ടു പേരുടെയും മുകളിലേക്കായി ഇട്ടു , ലൈറ്റ് അണച്ചു .
കർട്ടന്റെ ഉള്ളിലൂടെ വരുന്ന നേരിയ വെട്ടം അല്ലാതെ മുറിയിൽ വേറെ ഒരു വെളിച്ചവും ഇല്ല . ഞാൻ അവളുടെ ഭാഗത്തേക്ക് ചെരിഞ്ഞു ഇടതു കൈ തലയ്ക്കു താഴെയായി മടക്കി വച്ച് കിടന്നു .
'വാവേ ' ഞാൻ അവളെ വിളിച്ചു .ഞങ്ങള്‍ പ്രണയിച്ചിരുന്ന സമയത്ത് സ്നേഹം കൂടുംബോൾ അവളെ ഞാൻ വാവേ എന്നാണ് വിളിച്ചിരുന്നത്
'ഓ....'അവൾ പതിഞ്ഞ സ്വരത്തിൽ നീട്ടി വിളി കേട്ടു .
ഞാൻ ഇടതു കൈ അവളുടെ വയറിനു മുകളിലായി വച്ചു . നിമിഷങ്ങൾക്കകം അവളുടെ രണ്ടു കൈകളും എന്റെ കൈക്കുമുകളിയായി വന്നു മുറുകി .
എന്റെ ചുണ്ടുകള്‍ അവളുടെ കവിളില്‍ മുട്ടി , അത് ഒരു ചുംബനമായി മാറിയപ്പോള്‍ അവൾ എന്റെ കയ്യിനെ അവളുടെ വയറിൽ വച്ചമർത്തി.
'ഒന്നുല്ല , വെറുതെ വിളിച്ചതാ ,ഉറങ്ങിക്കോ ട്ടോ....'
'ഉം ' അവളൊന്നു മൂളി .
വയറിൽ ഇരുന്ന കൈ കൊണ്ട് ഞാൻ അവളുടെ അരക്കു
💬 Comments
View all comments