Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
കുറുകെ ആയി പിടിച്ചു .എന്റെ കൈയ്യിൻ റെ മുകളിൽ അവളുടെ കൈ വച്ച് അവൾ കിടന്നു .......................................
പുതപ്പു മാറിപ്പോയ കാൽ പാദത്തിൽ തണുപ്പടിച്ചപ്പോൾ മടിച്ചുകൊണ്ട് ഞാൻ പതിയെ കണ്ണുകള്‍ തുറന്നു . റൂമിൽ ചെറിയ വെളിച്ചം ഉണ്ട് . പുതപ്പു കാലുകൊണ്ട് തന്നെ ശെരിയാക്കിയിട്ടു തല ചെരിച്ചു ഞാൻ നിമ്മിയെ നോക്കി .
തലേണ മടക്കി അതിൽ വലതു കയ്യും തലയ്ക്കു താഴെയായി വച്ച് എന്നെ തന്നെ നോക്കി കിടക്കുന്ന നിമ്മി...ഞാൻ പതിയെ ഒന്ന് ചിരിച്ചു . അവളും . ചുമരിലെ ക്ലോക്കിൽ സമയം 7:15 ആയിട്ടേ ഉള്ളു . കൈകൾ രണ്ടും കൂട്ടി പിടിച്ചു മുകളിലേക്കാക്കി ഒന്ന് മൂരിനിവർന്നു . ശേഷം ഞാൻ അവളുടെ ഭാഗത്തേക്ക് ചരിഞ്ഞു കിടന്നു .
'ഉറങ്ങീലെ '
'ഉം , ആറര ആയപ്പോൾ എഴുനേറ്റു , പിന്നെ ഉറങ്ങിയില്ല' അവള്‍ പറഞ്ഞു
'ഉറക്കം ശെരിയായില്ലേ ?'
'ഓ...’
ഞാൻ ചിരിച്ചു , അരക്കു താഴെ കിടന്നിരുന്ന പുതപ്പു മാറ്റി ഞാൻ ബെഡിൽ നിന്നും എഴുനേറ്റു . റൂം സെർവീസിൽ വിളിച്ച് രണ്ടുപേർക്കും ചായ ഓർഡർ ചെയ്തു .
'ഇവിടന്നു കുളിച്ചോ , പുറത്തു നിന്നു പ്രാതല്‍ കഴിച്ച് നിന്റെ റൂമിൽ ചെന്ന് ഡ്രസ്സ് മാറ്റി വേഗം പോവാം . ഇല്ലേൽ ലേറ്റ് ആവും '
അവളെന്തോ ആലോചിച്ച് കിടന്നു .ശേഷം ശെരി എന്ന രീതിയിൽ തല ഇളക്കി പിന്നെ സാവധാനം ബെഡിൽ എഴുന്നേറ്റിരുന്നു . ബെഡ് സൈട് ടേബിളിലെ ഡ്രോവിൽ നിന്നും ഒരു ബ്രെഷ് എടുത്ത് ഞാൻ അവൾക്കു നേരെ നീട്ടി .
'പേസ്റ്റ് ബാത്‌റൂമിൽ ഉണ്ട് '
അവൾ ബ്രഷും വാങ്ങി ബെഡില്‍ നിന്നും എഴുന്നേറ്റ് ടവലും എടുത്ത് ബാത്റൂമിലേക്കു നടന്നു . കുറച്ചു സമയത്തിനകം ചായ വന്നു . ഒരു കപ്പിലേക്കു ചായ എടുത്ത് ബാൽക്കണിയിലേക്കുള്ള വാതില്‍ തുറന്നു .
കിടന്നതിൻ ശേഷം എപ്പോഴോ നല്ല മഴ പെയ്തിട്ടുണ്ട് . അത് കാരണം പുറത്തു മാരക തണുപ്പാണ് . വേഗം ഡോർ അടച്ചു ഞാൻ ഉള്ളിലേക്ക് തന്നെ
💬 Comments
View all comments