0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 769

ഞാൻ കിടക്കു അതെ പൊസിഷനിൽ എന്നെ നോക്കി .

'എന്താ ഇങ്ങനെ നോക്കണേ ഹരിയേട്ടാ ..'

ഞാൻ ഒന്നുമില്ല എന്ന രീതിക്കു പതിയെ തലയാട്ടി എന്നല്ലാതെ ഒന്നും മിണ്ടിയില്ല. ചുണ്ടിൽ മായാത്ത ഒരു ചിരി വരുത്തി ഞാൻ അവളുടെ കണ്ണുകളിൽ നോക്കി കിടന്നു . അവൾക്കും നോക്കാതിരിക്കാൻ ആയില്ല .

'എന്താ ' അവള്‍ ചിണുങ്ങി

'അതോ , നിന്റെ സൌന്ദര്യം നോക്കി കിടന്നു പോയതാ ' ഞാൻ കണ്ണുകള്‍ ചിമ്മിയടച്ചു കൊണ്ട് പറഞ്ഞു .

'ഓഹോ..അങ്ങനാണോ'

'അതേ . ഈ വെളിച്ചത്തില്‍ നീ സ്വര്ണം പോലെ കിടന്നു  തിളങ്ങുന്നുണ്ട് '

ഞാൻ പറഞ്ഞത് അവള്‍ ചിരിച്ചു തള്ളി , ഞാൻ വീണ്ടും അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ , അവളുടെ കാണുകളില്‍ നോക്കി കിടന്നു

പുറത്തു നിന്നും ഇടയ്ക്കു ഇടിമിന്നലിന്റെ വെളിച്ചം റൂമിനുള്ളിലേക്കു ഇരച്ചു കയറുന്നു . ആ സമയത്ത് അവൾ പേടിച്ച് ഞെട്ടി  കണ്ണ് ചിമ്മുന്നത് കാണാൻ നല്ല രസം തോന്നി .

ഇടയ്ക്കു തല ഒന്ന് വെട്ടിചപ്പോള്‍  കുറച്ചു മുടി അവളുടെ മുന്പിലേക്കായി വീണു . ഇടതു കൈ കൊണ്ട് അവൾ മെല്ലെ അത് കോരി പിറകിലേക്ക് തന്നെ ഇട്ടു .

അവളുടെ മുകത്തുനിന്നും കണ്ണുകള്‍ പിൻ വലിക്കാനായില്ല. മനസ്സിൽ ഒരായിരം നക്ഷത്രങ്ങൾ വിരിഞ്ഞു . ഈ കിടത്തിൽ തന്നെ ഇല്ലാണ്ടായാലും ഒരു കുഴപ്പവും ഇല്ല എന്ന് വരെ തോന്നി .

അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിൽ തന്നെയാണ് . ഞാൻ മെല്ലെ കണ്ണുകൾ ഇളകിയപ്പോൾ അത് പോലെ തന്നെ അവളുടെ കണ്ണുകളും

💬 Comments

View all comments