Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
ഹരിയേട്ടാ എനിക്ക് നിങ്ങളുടെ കൂടെ ' ബാക്കി പറയാൻ അനുവദിക്കാതെ ഞാൻ അവളുടെ വായ പൊത്തി പിടിച്ചു .
പക്ഷെ അവൾ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ പതിഞ്ഞിരുന്നു .
'നിമ്മി...'
'ഓ ' അവൾ വിങ്ങികൊണ്ടു വിളി കേട്ടു
'ശെരിക്കും അന്ന് നീ എന്നെ ഒഴിവാക്കാൻ കാരണം എന്തായിരുന്നെടോ , നിന്റെ വല്യച്ഛന്റെ മോൻ നമ്മൾ നടന്നു വരുന്നത് കണ്ടിട്ട് നിന്നെ വഴക്കു പറഞ്ഞു എന്നല്ലേ നീ എന്നോട് പറഞ്ഞത്, അങ്ങനെ ഒരാൾ പറഞ്ഞത് കേട്ട് പിരിയാൻ നമ്മൾ തമ്മിൽ ഒന്നോ രണ്ടോ മാസത്തെ ബന്ധം അല്ലാലോ ഉണ്ടായിരുന്നെ '
'അല്ല ഹരിയേട്ടാ , അതൊന്നും അല്ല . അതെന്താണെന്ന് എനിക്ക് ഹരിയേട്ടനോട് പറയാൻ സാധിക്കില്ല. അതുകൊണ്ടാ ദൈവത്തിനു നിരക്കാത്തത് ചെയ്തതിനുള്ള ശിക്ഷയാണ് എന്നു ഞാൻ പറഞ്ഞത് '
'മതിയെടോ , നീ പറയണ്ട , അല്ലേലും അതറിഞ്ഞിട്ടു ഇപ്പൊ എന്ത് കിട്ടാനാ ല്ലേ. നമ്മൾ രണ്ടു പേരും രണ്ടു വഴിക്കായി. ഇനി ആരെ ബോധിപ്പിക്കാനാണ് .
'ഉം ' അവൾ മൂളി .
'ആരെ ബോധിപ്പിക്കാനാണ്' അതും പറഞ്ഞു ഞാൻ ബെഡിലേക്കു കിടന്നു . കണ്ണിൽ നിറഞ്ഞു നിന്നിരുന്ന കണ്ണുനീർ രണ്ടു ഭാഗത്തേക്കുമായി ഒലിച്ചിറങ്ങി .
'ഹരിയേട്ടാ..'
'എന്താ മോളെ '
'ഹരിയേട്ടൻ കരയുന്നുണ്ടോ ..'
'ഇല്ലല്ലോ' ഞാൻ മുകളിലേക്ക് നോക്കി പറഞ്ഞു
'അവൾ കൈ മുട്ട് ബെഡ്ഢിൽകുതി ഉയര്‍ന്ന്എന്റെ സൈഡിലായി കിടന്നു
'ഇതെന്താ ' കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തൊട്ട് കൊണ്ട് അവൾ ചോദിച്ചു.
'ഹേയ് , ഒന്നുല്ലടോ '
'അവൾ
💬 Comments
View all comments