0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 777

അവളുടെ കൈ കൊണ്ട് എന്റെ രണ്ടു കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു .

'അതേയ് തെറ്റ് ചെയ്ത ഞാൻ ഉള്ളപ്പോ  ഹരിയേട്ടൻ കരയണ്ട ട്ടാ , ഒന്ന് ചിരിച്ചേ ' അവൾ കൊഞ്ചി ചിരിച്ചു കൊണ്ട് പറഞ്ഞു .

അത് കണ്ടു എനിക്ക് പതിയെ ഒന്ന്  ചിരിക്കാതിരിക്കാനായില്ല . അവളുടെ മുഖഭാവം മാറി . എന്റെ താടിയിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞു .ശേഷം  എന്റെ മുഖത്തു നോക്കാതെ അവൾ സാവധാനം എന്റെ നെഞ്ചിലേക്ക് വീണു .ഇടതു കൈ എന്റെ അരക്കു കുറുകെ വച്ചവൾ അമർത്തി പിടിച്ചു .

'ഹരിയേട്ടാ ...'

'ഓ ...'

'എനിക്ക് ഇപ്പൊ ഇങ്ങനെ കിടന്നു മരിച്ചാലും കുഴപ്പല്യ ട്ടോ'

'അയ്യടാ , അത് വേണ്ട ' ഞാൻ ചിരിച്ചു കൊണ്ട്  പറഞ്ഞു

'അതെന്താ '

'എനിക്കാദ്യം മരിക്കണം. അപ്പോളല്ലേ  അടുത്ത ജന്മത്തിൽ നമുക്ക് ഒന്നിക്കാനാവു . നീ ആദ്യം മരിച്ചാൽ നിനക്ക് എന്നെക്കാൾ പ്രായം കൂടൂലെ ' ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു .

അവൾ ഒന്നും മിണ്ടിയില്ല .

'ഡോ '

'ആരും ഇപ്പൊ മരിക്കുന്നില്ല .വീണു കിട്ടിയ ഈ നല്ല നിമിഷങ്ങൾ നമുക്ക് ജീവിച്ചു തീർക്കാം ഹരിയേട്ടാ , എന്നിട്ടാവാം  അടുത്ത ജന്മത്തിലെ കാര്യങ്ങൾ '

'ഉം ' അവളുടെ തലമുടിയിൽ തലോടിക്കൊണ്ട് ഞാൻ മൂളി .

മഴയുടെ ശക്തി ഇപ്പൊ കുറച്ചു കുറഞ്ഞിട്ടുണ്ട് . മര ചുവരുകൾക്കിടയിൽ കെട്ടി നിൽക്കുന്ന തണുപ്പ് അവളുടെ സാമിഭ്യം കാരണം ഞാൻ അറിഞ്ഞില്ല .

അവളുടെ ഇടതു കയ്യിലെ ചൂണ്ടു വിരൽ 

💬 Comments

View all comments