Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
, പക്ഷെ അതവിടെ കണ്ടില്ല . അതവൾ അണിഞ്ഞു കാണും .
ബാത്റൂമിലെ വാതിലിൽ മുട്ടി ഞാൻ നിമ്മിയെ വിളിച്ചു . പക്ഷെ അവളതിനകത്ത് ഇല്ലായിരുന്നു .
റൂമിന്റെ ഡോർ തുറന്നു കിടന്നത് കണ്ടപ്പോൾ അവൾ പുറത്തു എവിടെങ്കിലും കാണും എന്ന് ഉറപ്പിച്ചു ഞാൻ പുറത്തേക്കിറങ്ങി . മാനം ഏറെ കുറെ തെളിഞ്ഞിരിക്കുന്നു . സൂര്യൻ ഉദിക്കാനാവുന്നതേ ഉള്ളു . മുറ്റത്തേക്കിറങ്ങിയപ്പോളാണ് വലതു ഭാഗത്തായി പരന്നു കിടക്കുന്ന തടാകം എന്റെ ശ്രെദ്ധയിൽ പെട്ടത് . ചുറ്റുഭാഗം ഒന്നു നോക്കി ഞാൻ പതിയെ തടാക കരയിലേക്ക് നടന്നു
കുറച്ചപ്പുറത് തടാകത്തിലേക്കായി നിർമിച്ച ഒരു മരത്തിന്റെ ജെട്ടി . അതിന്റെ അറ്റത് ഇന്നലെ വരുമ്പോൾ ഇട്ട അതെ ഡ്രെസ് ധരിച്ചു കൊണ്ട് നിമ്മി നിൽക്കുന്നു . ഞാൻ അങ്ങോട്ട് നടന്നു .
തടാകത്തിന്റെ അപ്പുറത്തെ ഭാഗത്തുള്ള മലയിലൂടെ കോട മഞ്ഞു താഴേക്ക് ഇറങ്ങുന്നുണ്ട് . സൂര്യൻ ഉദിച്ചുയരാൻ നിൽക്കുന്ന കാഴ്ച ഞാൻ ഞെട്ടിയിലേക്കു കയറിയപ്പോളാണ് കണ്ടത് . അവിടേക്കു കണ്ണും നട്ടാണ് നിമ്മിയുടെ നിൽപ്പ് .
ഞാനടുത്തേക്കു വരുന്നുണ്ടെന്നു അവൾ മനസിലാക്കിയിട്ടുണ്ടാവും , പക്ഷെ അവൾ തിരിഞ്ഞു നോക്കിയില്ല . ഞാൻ അവളുടെ അടുത്തേക്കെത്തി .
അഴിഞ്ഞു കിടക്കുന്ന മുടിയിൽ നിന്നും ഇറ്റിറ്റു വീഴുന്ന വെള്ളം കണ്ടപ്പോൾ അവൾ രാവിലെ തന്നെ കുളിച്ചിട്ടുണ്ടെന്നു മനസ്സിലായി .
'ഡോ ...' ഞാൻ അവളുടെ അടുത്ത് ചെന്ന് വിളിച്ചു .പക്ഷെ അവൾ തിരിഞ്ഞു നോക്കിയില്ല .
ഞാൻ എന്റെ ഇടതു കൈ എടുത്ത് അവളുടെ വലതു ഷോള്ഡറിൽ വച്ചു . കരഞ്ഞു കലങ്ങിയ കണ്ണുകളാൽ തല താഴ്ത്തി അവൾ തിരിഞ്ഞു നിന്നു .
വിരലുകൾ കൊണ്ട് അവളുടെ താടിയിൽ പിടിച്ച് ഞാൻ മെല്ലെ അവളുടെ മുഖം ഉയർത്തി .
'എന്താ പറ്റിയെ മോളെ , കണ്ണൊക്കെ ആകെ കലങ്ങിയിട്ടുണ്ടല്ലോ'
'ഒന്നുല്ല ഹരിയേട്ടാ '
'അല്ല , എന്തോ ഉണ്ട് , എന്നോട് പറ ' ഞാൻ അവളെ നിർബന്ധിച്ചു .
'അത് പിന്നെ ഹരിയേട്ടാ ..'
''പറയടോ
'ഞാൻ ഒരു കാര്യം പറഞ്ഞാൽ ചെയ്യാമോ
💬 Comments
View all comments