Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
കണ്ണുകളടച്ചു രണ്ടു കൈ കൊണ്ടും കഴുത്തിൽ നിന്നും അവൾ ആ താലിമാല ഊരിയെടുത്തു .
അത് കണ്ട് എന്റെ കണ്ണുകൾ പുറത്തേക്കു തള്ളി .
ഊരിയെടുത്ത മാല വലതു ഉള്ളം കയ്യിൽ വച് അവളുടെ രണ്ടു കണ്ണുകൾക്ക് മുന്നിലും ഒന്ന് കാണിച്ചു . ശേഷം ബെഡ്സൈഡ് ടേബിളിന്റെ മുകളിലായി വച്ചു .
അവൾ വീണ്ടും കിടന്നു . ഞാൻ ഇപ്പോളും ബെഡിൽ ഇരിക്കുകയാണ് .
'വാ ഹരിയേട്ടാ ' അവളെന്നെ വിളിച്ചു .
'നിമ്മീ , നീ എന്താ ചെയ്തേ..'
കുറച്ചു സമയം അവള്‍ ഒന്നും മിണ്ടിയില്ല
'ചെയ്തത് തെറ്റാണെന്നറിയാം ഹരിയേട്ടാ , പക്ഷെ ആ താലിമാലയും കഴുത്തിലിട്ട് എനിക്ക് ഒരിക്കലും ഹരിയേട്ടന്റെതാവാൻ ആകില്ല , ഹരിയേട്ടന്റെ നെഞ്ചിൽ ഒന്ന് കിടക്കാൻ പോലും പറ്റില്ല . ഇന്നലെ അറിയാണ്ട് പറ്റിപ്പോയി , പക്ഷെ ഇന്നെനിക്കു ഹരിയേട്ടന്റേതാവണം ,.അറിഞ്ഞുകൊണ്ട്, എല്ലാ രീതിയിലും . അതിനു ആ താലിമാല ഒരു തടസമായിരുന്നു. '
അവൾ ചെയ്തതിലെ തെറ്റും ശെരിയും അളക്കാൻ ഞാൻ നിന്നില്ല . അവളെ തിരുത്തേണ്ടതായിരുന്നു എന്നെനിക്കു തോന്നി , പക്ഷെ അതിനും എനിക്ക് സാധിച്ചില്ല.
കിടക്കുകയായിരുന്ന അവൾ ബെഡിൽ നിന്നും ഉയർന്നു , എന്റെ ടീഷർട്ടിന്റെ കഴുത്തിൽ പിടിച്ച് അവളെന്നെ അവളുടെ മുകളിലേക്ക് വലിച്ചിട്ടു . അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ പതിയെ വിഴുങ്ങി .
എന്റെ താഴത്തെ ചുണ്ട് അവൾ അവളുടെ ചുണ്ടുകളാൽ ഇറുക്കി . എന്റെ കണ്ണുകളടഞ്ഞു, ഉള്ളിൽ നിന്നും ചുടു നിശ്വാസം പുറത്തേക്കു വരാൻ തുടങ്ങി .
പതിയെ ഞാൻ അവളുടെ ചാരത്തായി
💬 Comments
View all comments