Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 3 [ലാസ്റ്റ് റൈസർ 007]
ഒരു കോഫീ ഷോപ്പിൽ കയറി ഭക്ഷണം കഴിച്ച് ഞങ്ങൾ യാത്ര തുടർന്നു.
‘ഹരിയേട്ടാ..’
'എന്താടാ' ഞാൻ വിളി കേട്ടു
‘നമ്മൾ ചെയ്തത് തെറ്റായി പോയി എന്ന് ഹരിയേട്ടന് തോന്നുന്നുണ്ടോ ....’
''എന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ'
'ഒന്നുല്ല , ഹരിയേട്ടൻ എന്നോട് സംഭവിച്ചതിനെ പറ്റി ഒന്നും ചോദിച്ചില്ല, ഹരിയേട്ടൻ പൂർണ സമ്മതത്തോടെ അല്ലെ അത് ചെയ്തത് '
കുറച്ചു സമയതക്ക് എനിക്കൊന്നും മിണ്ടാൻ സാധിച്ചില്ല ,
'ഹരിയേട്ടാ..'
'ആടോ , ഞാൻ എത്ര കാലം മനസ്സുകൊണ്ട് ആഗ്രഹിച്ചതാണെന്നോ '
'എനിക്കറിയാം, ഇനിയുള്ള ഈ ദിവസങ്ങളിൽ നമ്മൾക്ക് ജീവിച്ചു തീർക്കാം ഹരിയേട്ടാ, ഒരായുസിലേക്കുള്ളത് '
അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദം ഇടറുന്നതായി എനിക്ക് തോന്നി
'എന്ത് പറ്റിയഡോ '
' ഹരിയേട്ടാ, നമ്മൾ ഫ്‌ളൈറ്റിൽ കണ്ടത് മുതൽ ഹരിയേട്ടന് എന്നോട് എന്ത് കരുതലാ .. ഹരിയേട്ടന്റെ സ്ഥാനത് ഞാൻ ആണേൽ മൈൻഡ് ചെയ്യാതെ വിട്ടു പോകുമായിരുന്നു'
'അങ്ങനൊന്നും ഇല്ലല്ലോ '
'ഹരിയേട്ടൻ ഇത്രേം ദിവസം എനിക്ക് തന്ന കെയർ ഇല്യേ , അതാണ് ഓരോ പെണ്ണും വിവാഹ ശേഷം ആഗ്രഹിക്കുന്നത്,'
'ഉം'
'ആ കാര്യത്തിൽ എന്റെ തീരുമാനം തെറ്റായി പോയി' അവൾ സങ്കടത്തോടെ പറഞ്ഞു
'അതെന്തേ'
'ഇപ്പൊ സമയം ഇത്രേം ആയില്ലേ . ഇന്നലെ നമ്മൾ പോന്നതിനു ശേഷം എന്നെ ആരെങ്കിലും വിളിക്കുന്നത് ഹരിയേട്ടൻ കണ്ടോ '
'ഞാൻ അപ്പോളാണ് അവൾ പറഞ്ഞതിനെ കുറിച്ചോർത്തത് '
'മെസ്സേജ് അയച്ചിരുന്നു , ഒന്ന് വിളിച്ചു നോക്കാൻ പോലും തോന്നാത്ത കണക്കിന് അങ്ങേർക്കെന്താ അവിടെ പണി . അച്ഛനും മോനും പൈസ ഉണ്ടാകണം എന്ന ഒരു വിചാരം മാത്രേ ഉള്ളു . അതിനൊരു തുള്ളുന്ന ഒരു അമ്മേം '
'നീ എന്തൊക്കെയാ പറയുന്നേ , എനിക്കൊന്നും മനസ്സിലാവുന്നില്ല '
'മനസ്സിലാവില്ല ഹരിയേട്ടാ , ആരും മനസ്സിലാക്കാനും ഇല്ല '
'ഹെയ് , അങ്ങനൊന്നും പറയല്ലേ ട്ടാ , ഞാൻ ഇല്ലേ '
'ഉം , പക്ഷെ നിങ്ങളെ എനിക്ക് മനസിലാക്കാൻ സാധിചില്ലല്ലോ '
അവൾ തേങ്ങി കൊണ്ടാണ് അത് പറഞ്ഞത് .
ഞാൻ
💬 Comments
View all comments