Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 3 [ലാസ്റ്റ് റൈസർ 007]
കാർ ഒഴിഞ്ഞ ഒരു സ്ഥലം നോക്കി സൈഡാക്കി .
'എന്താ നിമ്മി പ്രശ്‍നം’
'പ്രശ്‍നം അല്ല ഹരിയേട്ടാ, കല്യാണം കഴിഞ്ഞത് മുതൽ ഞാൻ തനിച്ചാണ് എന്നൊരു തോന്നലാ '
'അതെന്താ അങ്ങനെ തോന്നാൻ '
'അറിയില്ല , കല്യാണം കഴിഞ്ഞു ഇരുപത് ദിവസം കഴിഞ്ഞപ്പോ അങ്ങേരു പോയി , ആ വീട്ടിൽ ഞാനും അമ്മയും മാത്രം . ഒന്ന് മിണ്ടാൻ പോലും ആളെ കിട്ടാനില്ല , സ്വന്തം വീട്ടിൽ പോയി നിൽക്കാനും സമ്മതിക്കൂല '
'ഇതൊക്കെ എല്ലായിടത്തും സംഭവിക്കുന്നതാണാഡോ ...ശെരിയായിക്കോളും'
'ഉം'
എന്താ സംഭവം എന്നൊന്ന് തെളിച്ചു പറയാമോ ..ഞാൻ ചോദിച്ചു .
‘പറയാനാണേൽ ഒരുപാട് ഉണ്ട് ഹരിയേട്ടാ’
'നീ പറ ' ഞാൻ പതിയെ കാർ മുന്നോട്ടെടുത്തു
കുറെ ഒക്കെ ഞാൻ പറഞ്ഞതല്ലെ . നമ്മൾ പിരിഞ്ഞതിന് ശേഷം വീട്ടിലെ സ്ഥിതി ഇച്ചിരി മോശം ആയി . ഒരു കണക്കിനാ ഞാൻ കോഴ്സ് കംപ്ലീറ്റ് ആക്കിയത് . ശേഷം വേഗം ഒരു ജോലി കണ്ടു പിടിച്ചു കയറി . ആ സമയത്താണ് ഹരിയേട്ടന്റെ ഓര്മ വന്നതും ഞാൻ മെസ്സേജ് അയച്ചതും . ഹരിയേട്ടന്റെ ഓരോ വാക്കുകളും ഞാൻ വിശ്വസിച്ചിരുന്നു അന്ന് . ഹരിയേട്ടന്റെ കൂടെ ജീവിതം സ്വപ്നം കണ്ടു തുടങ്ങിയെ എന്നോട് പക വീട്ടുകയായിരുന്നു എന്ന് ഹരിയേട്ടൻ പറഞ്ഞപ്പോൾ ആണ് മനസ്സിലായത് .
പിന്നെ എല്ലാത്തിനോടും ഒരു വാശി ആയിരുന്നു . ഞാൻ അറിയാതെ തന്നെ ഞാൻ ഒരുപാട് മാറി . അതിനിടക്ക് എന്റെ ഒരു കോളേജ് മേറ്റ് ഒരു പ്രൊപ്പോസലുമായി വന്നു . എനിക്കറിയാവുന്ന ആളായിരുന്നു . അത്യാവശ്യം നല്ല ഫാമിലി ബാക്ഗ്രൗണ്ട് ഒക്കെ ഉള്ള ഒരാൾ . ഞാൻ സമ്മതിച്ചു .
ആറു മാസം കഴിഞ്ഞപ്പോ കല്യാണം കഴിഞ്ഞു . ഇരുപത് ദിവസം കഴിഞ്ഞു ആള് ഗൾഫിൽ പോയി . പിന്നെ വീട്ടിൽ ഞാനും അമ്മേം മാത്രം . ഒരു വർഷം ആവാനായി . ദിവസവും ബോധിപ്പിക്കാൻ എന്ന കണക്കിനൊന്നു വിളിക്കും'
അവളുടെ ഓരോ വാക്കുകളും എന്റെ ഹൃദയത്തിൽ തട്ടി നോവുന്നുണ്ടായിരുന്നു . എനിക്കറിയുന്ന
💬 Comments
View all comments