Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 3 [ലാസ്റ്റ് റൈസർ 007]
കാലം തൊട്ടേ നിമ്മിയുടെ അവസ്ഥ വളരെ കഷ്ടത്തിലായിരുന്നു .
'അതൊക്കെ തോന്നുന്നതാടോ . എല്ലാം ശെരിയാവും, നീ ബേജാറാവല്ലേ '
'ഉം , ആ പ്രതീക്ഷയിൽ തന്നെ ആണ് ഓരോ ദിവസവും മുന്നോട്ടു നീങ്ങുന്നത് ' അവൾ അതും പറഞ്ഞോന്നു നെടുവീർപ്പെട്ടു .
കാര് ഞാൻ പാർക്കിങ്ങിലേക്കു കയറ്റി . പേയ്‌മെന്റ് കൊടുത്തു സൈഡാക്കി പാർക്ക് ചെയ്തു .
'ഇതെവിടെയാ, നമ്മൾ എത്തിയില്ലല്ലോ '
'ഇത് ഇന്നലെ കയറണം വിചാരിച്ചിരുന്ന സ്ഥലം ആടോ , ഇനി ഈ റൂട്ടിൽ ഒരു വരവുണ്ടാവില്ല. അത് കൊണ്ട് ഇവിടം കൂടി കണ്ടു പോവാം, ഒരു ഫിലിം ലൊക്കേഷൻ ആണ് '
'ഉം , ഏത് ഫിലിം ?'
'രണ്ടെണ്ണം എനിക്കറിയാം , ദി ഹോബിറ്റും , ദി ലോർഡ് ഓഫ് ദി റിങ്‌സും . ഹോബിറ്റൺ വില്ലേജ് എന്നാ ഇവിടേയ്ക്ക് പറയുന്നത് '
ഞാൻ കാറിൽ നിന്നും ഇറങ്ങി , കൂടെ അവളും . ടിക്കറ്റ് എടുത്ത് ഗൈഡിന്റെ കൂടെ ഞങ്ങളും പിന്നെ വേറെ കുറച്ചു പേരും കൂടെ ബസ്സിൽ കയറി ബസ്സ് ഞങ്ങളെ ഹോബിറ്റൺ മൂവി സെറ്റിൽ എത്തിച്ചു , തുടർന്ന് നടക്കണം . ഗൈഡിന്റെ നിർദ്ദേശപ്രകാരം ഞങ്ങൾ നടത്തം തുടർന്നു .എന്റെ വലതു കൈക്കുള്ളിലൂടെ അവളുടെ ഇടതു കൈ ചുറ്റി പിടിച്ച അവള് തല എന്റെ കൈ തണ്ടയില് ചാരി വച്ചുകൊണ്ടു ആണ് അവൾ നടക്കുന്നത് .
ഇതൊരു വലിയ ഫാം ആയതിനാൽ, വഴിതെറ്റാൻ സാധ്യതയുണ്ട് ,അത് കൊണ്ട് അതികം ചുറ്റിത്തിരിയരുതെന്ന് ഗൈഡ് ഉപദേശിച്ചു.
ചലച്ചിത്ര നിർമ്മാതാക്കളുടെ വളരെ കഠിനമായ ശ്രമങ്ങൾക്കൊടുവിൽ ആണ് ഇവിടെ ഇങ്ങനെ ഒരു ഗ്രാമം ഉണ്ടായത് .
നടന്നു കാഴ്ചകൾ എല്ലാം കണ്ടും ഫോട്ടോ എടുത്തും സമയം പെട്ടന്ന് പോയി . കണ്ണിനു കുളിര്മയേകിയ കാഴ്ചകളിൽ നിന്നും ഞങ്ങൾ തിരിച്ചു നടന്നു .
വൈകീട്ട് ഏഴു മണിയോടെ ഞങ്ങൾ ഓക്‌ലൻഡിൽ തിരിച്ചെത്തി . മഴ ചാറാൻ തുടങ്ങിരുന്നു . റോഡിൽ നല്ല തിരക്കുണ്ട് .
നേരെ ചെന്നത് അവളുടെ ഹോസ്റ്റലിലേക്കായിരുന്നു .
'എന്നാൽ ഞാൻ
💬 Comments
View all comments