Chapter Title : വാച്ച് മാൻ [ അൻസിയ ]
കഴിച്ചിരിക്കുന്ന വിശ്രമവേളയിൽ ലീന ടീച്ചർ സുഷമയുടെ അടുത്ത് ചെന്ന് ചോദിച്ചു...
"എങ്ങനെ ഉണ്ട് ടീച്ചറെ പുതിയ വാച്ച് മാൻ....??
"കാണുമ്പോ ഒരു ആജാന ബാഹു ആണെങ്കിലും പച്ച പാവം ആടി...."
"എന്തായാലും അയാൾ വന്നതിന് ശേഷം നിന്റെ മുഖത്തൊരു പ്രസാദം ഉണ്ട്...."
"ലീനെ വേണ്ടാ നീ പറഞ്ഞു പറഞ്ഞു എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലായി...."
"ഓഹ്... പോടി ഞാനൊരു തമാശ പറഞ്ഞതല്ലേ...."
"അല്ലങ്കിലെ നൂറുകൂട്ടം പ്രശ്നങ്ങളാണ് അതിന്റെ ഇടയിലാ...."
"എന്തു പറ്റി....??
"ആ ബാക്ക് ബഞ്ചിൽ രണ്ടു മൂന്നെണ്ണം ഉണ്ട് ചൂഴ്ന്നു ചോര കുടിക്കുന്ന ഐറ്റംസ്....."
"ദൈവമേ അവരെ കുറിച്ച് ഇനി ഒരാളും പറയാൻ ബാക്കിയില്ല.... എന്താടി അവരിങ്ങനെ....??
"വളർത്തു ദോഷം അല്ലാതെ എന്താ.... ഇവരൊക്കെ വീട്ടിലെങ്ങിനെ ആണാവോ...."
"ഇപ്പൊ എല്ലാം വിരൽ തുമ്പിലല്ലേ .... ഞാൻ ക്ലാസ് എടുക്കുമ്പോ അവരെ മൈന്റ് ചെയ്യാറുപോലുമില്ല വേണമെങ്കിൽ പഠിച്ചോട്ടെ..."
"ഞാനും അത് തന്നെയാ ഇപ്പൊ ചെയ്യാറ്..."
"ക്രിസ്തുമസ് വെക്കേഷൻ ആയിട്ട് എന്താ പരിപാടി....??
"അമ്മയുടെ അവിടെ ഒന്ന് പോണം അത് തന്നെ...."
"ഇക്കുറി ഞങ്ങളും ഒരിടേതെക്കും പോകുന്നില്ല...."
"എന്നാ ഒരു ദിവസം വീട്ടിലേക്ക് ഇറങ്ങടി...."
"നോക്കട്ടെ വരാം..."
"വരണം...."
"ഓഹ്..... വരാം....."
അന്ന് ക്ലാസ് കഴിഞ്ഞ് സാധരണ പോകാറുള്ള ബസ് സുഷമക്ക് മിസ്സായി തന്നെയും കാത്തു നിന്ന ഗുണ്ടുമണിയേയും വിളിച്ച് സുഷമ അടുത്ത ബസിൽ കയറിയപ്പോ ഒടുക്കത്തെ തിരക്കും കണ്ണിൽ കണ്ടവരെയൊക്കെ മനസ്സിൽ പ്രാകി കൊണ്ട് മകന്റെ കയ്യും പിടിച്ച് ബസിൽ ഒരു വിധം കയറി പറ്റി.... തന്റെ പിറകെ മുൻ വാതിൽ വഴി കയറിയ ക്ലാസ്സിലെ കുരുത്തം കെട്ടാവന്മാരെ
💬 Comments
View all comments