0%

Chapter Title : വാച്ച് മാൻ [ അൻസിയ ]

Author : അൻസിയ Read All Parts 38.4K

കുട്ടികളുടെ കാര്യം എന്താകും..... പാവങ്ങൾ എന്ന് പറഞ്ഞു ഞാൻ കുളിക്കാൻ കയറി.....

നിങ്ങളിപ്പോ കേട്ട് കൊണ്ടിരിക്കുന്ന ശബ്ദം എന്റെ അമ്മ സുഷമ യുടേതാണ്... ഇവിടെ അടുത്ത് തന്നെ ഉള്ള സർക്കാർ സ്കൂളിൽ പ്ലസ് ടു ടീച്ചർ ആണ് മുപ്പത്തിയാറ് വയസ്സ് ഉണ്ടാകും.... വെളുത്ത് ആവശ്യത്തിന് തടിയുള്ള 'അമ്മ സുന്ദരിയാണ്.... പക്ഷെ നാവാണ് പേടി.... ഇനി ഞാൻ പാവം അത്രക്ക് അല്ലാട്ടോ മീഡിയം പാവം ലക്ഷ്മി കുട്ടി ലച്ചു എന്ന് വിളിക്കും വയസ്സ് പതിനേഴ് ആകുന്നു ഡിഗ്രി ഫസ്റ്റ് യേർ .. അമ്മയെ പോലെ അല്ല കാണാൻ എന്നെ അച്ഛന്റെ നീളമാണ് എനിക്ക് മെലിഞ് വെളുത്ത് കാണാൻ അത്രക്ക് ബോറോന്നും ഇല്ല എന്നാണ് കൂട്ടുകാരികൾ പറയുന്നത്.... ഇനി ഉള്ളത് ഒരനിയൻ ഗുണ്ടു മണി എന്ന് വിളിക്കുന്ന അനിലും... എപ്പോ നോക്കിയാലും തിന്നുക തിന്നുക എന്ന ഒറ്റ വിചാരം മാത്രമേ ഉള്ളു ആൾക്ക് അതവന്റെ ശരീരം കണ്ടാൽ ആരും പറയും അമ്മയെ പോലെ നീളമില്ലാതെ തടിച്ചുരുണ്ട് ആണിരിക്കുന്നത്.... അത്കൊണ്ടിട്ടാ പേരാണ് ഗുണ്ടു മണി.... ഇനി വിദേശത്തുള്ള അച്ഛൻ മുകുന്ദൻ അവിടെ ബിസിനെസ്സ് ആണ് ഒരു നാല്പത്തിയാറ് വയസ്സ് കാണും തടി ഇല്ലാതെ മെലിഞ്ഞിട്ടാണ് .... ഇതാണ് ഞങ്ങളുടെ കുടുംബം ....

ഏകദേശം ഒരു കൊല്ലം മുമ്പ് ന്യൂസിൽ ഒരു വാർത്ത വന്നു പകൽ ആണുങ്ങൾ ഇല്ലാത്ത വീട് നോക്കി വെച്ച് രാത്രി അവിടെ കേറി എല്ലാം കട്ടു കൊണ്ടുപോകുന്ന ഒരു വാർത്ത... അന്ന് മുതൽ തുടങ്ങിയതാണ് 'അമ്മ അച്ഛനോട് പറയൽ ഒരാളെ തുണക്ക് വെക്കാൻ... ആദ്യമൊക്കെ അച്ഛൻ കാര്യമാക്കിയിരുന്നില്ല പക്ഷെ

💬 Comments

View all comments