0%

Chapter Title : വാച്ച് മാൻ [ അൻസിയ ]

Author : അൻസിയ Read All Parts 38.4K

ഇന്നലെ നടന്ന സംഭവം അറിഞ്ഞപ്പോൾ ആള് വല്ലാതെ പേടിച്ചിട്ടുണ്ട്... തന്റെ കൂട്ടുകാരൻ വഴി ഒരാളെ വാച്ച് മാൻ ആയി നോക്കാൻ അച്ഛൻ ഏല്പിച്ചിട്ടുണ്ട് എന്ന് അമ്മയോട് പറഞ്ഞിട്ടും അമ്മയുടെ ചൂട് കുറഞ്ഞിട്ടില്ല.... അതിന്റെ കലിപ്പാണ് ഇപ്പൊ കണ്ടത്.... ഇനിയും നേരം വൈകിയാൽ എനിക്കിട്ടാകും തെറി വേഗം പോയി കുളിച്ച് വസ്ത്രം മാറി ഞാൻ പുറത്തേക്ക് വന്നു........

അമ്മയുടെ മുഖത്ത് നോക്കിയ ഞാൻ ഒന്ന് ഞെട്ടി.. ഒരു സന്തോഷ ഭാവം മുഖത്ത്... ഇത്ര പെട്ടെന്ന് ശരിയായോ ആള്... സാധാരണ ഇങ്ങനെ അല്ലല്ലോ.... ഗുണ്ടുമണിയുടെ മുഖത്ത് നോക്കി എന്താ എന്ന് ഞാൻ ആഗ്യത്തിൽ ചോദിച്ചു... അവൻ എന്നെ നോക്കി ഇളിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല അവനെ നോക്കി എന്റെ ഉണ്ട കണ്ണുരുട്ടി ഞാൻ അമ്മയെ നോക്കി... എന്നെ നോക്കി ചിരിച്ചു കൊണ്ടമ്മ പറഞ്ഞു....

"അങ്ങനെ അവസാനം ഒരാളെ കിട്ടിയിട്ടുണ്ട് വാച്ച് മാൻ ആയി....."

"ആരെ.... എവിടുന്ന്....??

"അച്ഛന്റെ കൂട്ടുകാരൻ വഴി സ്ഥലം പാലക്കാടോ മറ്റോ ആണ്.... ദൂരം വഴിക്കുള്ളവരാ നല്ലത് എന്നും വീട്ടിൽ പോകണം എന്ന് പറയില്ലല്ലോ....."

ഞാനൊന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല...... വേഗം ചായ കുടിച്ച് ഞാൻ ഇറങ്ങി.... ഗുണ്ടു മണിയും അമ്മയും ഒരേ സ്കൂൾ ആയ കാരണം ഒരുമിച്ചാണ് പോകാറ്..... ഗേറ്റ് വരെ എത്തിയ എന്നെ അമ്മ വിളിക്കുന്നത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി....

"നീ വരുമ്പോ അയാൾ വന്നിട്ടുണ്ടെങ്കിൽ ആ ഗസ്റ്റ് ഹൗസിന്റെ കീ എടുത്ത് കൊടുത്തേക്ക് അയാൾക്ക്...."

തലയാട്ടി ഞാൻ റോഡിലേക്ക് ഇറങ്ങി... എന്റെ ക്ലാസ് ഉച്ചവരെ ആണ് ഒരു രണ്ടര ആകുമ്പോഴേക്കും ഞാൻ തിരിച്ച്

💬 Comments

View all comments