Chapter Title : വാച്ച് മാൻ [ അൻസിയ ]
അമ്മ അയാൾക്ക് ബാഗിൽ നിന്നും രണ്ടായിരത്തിന്റെ ഒരു നോട്ട് എടുത്ത് കൊടുത്തു... ഒന്ന് തല ചൊറിഞ്ഞുകൊണ്ട് വിനയത്തോടെ അയാളത് വാങ്ങി....
"ആഹ്... കടയിൽ ക്യാഷ് ഒന്നും കൊടുക്കേണ്ട മാസാവസാനം കണക്കു കൂട്ടി കൊടുക്കൽ ആണ് പതിവ്...."
"ഓഹ്.."
അയാളുടെ സംസാരവും പെരുമാറ്റവും കണ്ടപ്പോൾ എനിക്ക് നേരത്തെ തോന്നിയ പേടി അങ്ങു പോയി... തടിയും വണ്ണവും ഉണ്ടെന്നെ ഉള്ളു ആളൊരു പാവം ആണെന്ന് എനിക്ക് തോന്നി... മനസ്സറിഞ്ഞ് നല്ലൊരു ചിരി അയാളെ നോക്കി പാസ്സാക്കി അമ്മയുടെ കൈ പിടിച്ച് ഞാനും നടന്നു....
"എങ്ങനെ ഉണ്ടമ്മേ ആള്....??
"എങ്ങനെ ആയാലും വേണ്ടില്ല ആൾക്കൊരു സമാധാനം ആയി ഇപ്പൊ...."
"പ്രേമൻ എന്നാണോ പേര്...??
"പ്രേമ ചന്ദ്രൻ എന്നാ..."
ഹ്മ് നല്ല പേര് എന്ന് പറഞ്ഞിട്ട് ഗേറ്റിലേക്ക് തിരഞ്ഞൊന്നു നോക്കിയ ഞാൻ അയാൾ ഞങ്ങളെ നോക്കി നിൽക്കുന്നത് പോലെ എനിക്ക് തോന്നി... ദൈവമേ ഇനി ഇയാളെ നോക്കാൻ വേറെ ആളെ വെക്കേണ്ടി വരുമോ എന്ന് പിറു പിറുത്ത് ഞങ്ങൾ അകത്തേക്ക് കയറി.......
പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റ് കോളേജിലേക്ക് പോകാൻ റെഡി ആയ എന്നെ കണ്ടമ്മ ചോദിച്ചു...
"ഇന്നെന്താ ലച്ചു നേരത്തെ....??
"കുറെ നോട്ട് എഴുതാൻ ഉണ്ടമ്മേ.... ക്ലാസ് തുടങ്ങുന്നതിന് മുമ്പത്തിയാൽ ധന്യകൊപ്പം കൂടി അത് തീർക്കാം...."
ഒറ്റ ശ്വാസത്തിൽ അമ്മയോട് നുണ പറഞ്ഞപ്പോൾ എന്റെ വാക്കുകൾ ഇടറിയോ എന്നൊരു സംശയം എന്നിൽ ഉടലെടുത്തു.... പക്ഷെ അമ്മ അത് വിശ്വസിച്ചു എന്ന് തോന്നിയപ്പോൾ ആ പേടി മാറി.... ഒൻപത് മണിക്കാണ് ധന്യയോട് മാഷ് വരാൻ പറഞ്ഞിരിക്കുന്നത് ഞാൻ വീട്ടിൽ നിന്നും ഇറങ്ങുമ്പൊ തന്നെ ഒന്പത് ആയി... ഗേറ്റിൽ എത്തിയ ഞാൻ വാച്ച് മാനെ അവിടെ കാണാത്തത് കൊണ്ട് ചുറ്റിലും ഒന്ന് നോക്കി... എന്റെ ചെടികൾക്ക് വെള്ളം ഒഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി.... അയാളെ നോക്കി പുഞ്ചിരിച്ചു ഞാൻ വേഗം റോഡിലേക്ക് ഇറങ്ങി......
കോളേജിലേക്ക് കയറുമ്പോ എന്റെ കാലുകൾ വിറക്കുന്നത് പോലെ എനിക്ക് തോന്നി... എനിക്ക് തന്നെ ഇങ്ങനെ പേടി ആകുന്നു അപ്പൊ ധന്യയുടെ കാര്യമോ.... ഞാൻ വേഗം ക്ലാസ് മുറികളുടെ ഇടയിലൂടെ ഉള്ള വഴിയേ സ്റ്റാഫ് റൂം ലക്ഷ്യമാക്കി നീങ്ങി... ധന്യ എത്തി കാണുമോ സമയം ഇപ്പൊ ഒമ്പതര ആകുന്നു ചിലപ്പോ കഴിഞ്ഞു കാണും... ഇങ്ങനെ ഓരോന്ന് ആലോചിച്ച് ഞാൻ പിറകിലെ ജനലിന്റെ അടുത്ത് എത്തി.... ജന വാതിൽ അൽപ്പം തുറന്ന് കിടക്കുന്നത് കണ്ട
💬 Comments
View all comments