0%

Chapter Title : വാച്ച് മാൻ [ അൻസിയ ]

Author : അൻസിയ Read All Parts 38.4K

ചെയ്യുന്നത്.."

വീട്ടിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സിൽ ധന്യയുടെ നാളത്തെ ദിവസം ആയിരുന്നു.... പോയി കാണാൻ തന്നെ ഞാൻ തീരുമാനിച്ചു.... ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയ ഞാൻ ഗേറ്റിന്റെ അടുത്ത് കസേരയിൽ ഒരാൾ ഇരിക്കുന്നത് കണ്ടു... അടുത്ത് തന്നെ ഒരു ബാഗും കണ്ടപ്പോൾ അമ്മ കാലത്ത് പറഞ്ഞ ആൾ ആണെന്ന് എനിക്ക് മനസ്സിലായി.... ഒരു അന്പത് വയസ്സ് തൊന്നിക്കുന്ന കറുത്ത് തടിച്ച ഒരു അജാനബാഹു എന്നെ കണ്ടപ്പോൾ അയാൾ എണീറ്റ് അടുത്തേക്ക് വന്നു.....

"മോളിവിടുത്തെ ആണോ...??

"അതെ... ഒരു മിനുറ്റ് കീ ഇപ്പൊ കൊണ്ടുവരാം...."

ഞാൻ അകത്തേക്ക് കയറി ഗസ്റ്റ് ഹൗസിന്റെ കീ എടുത്ത് അയാളുടെ കയ്യിൽ കൊടുത്തു പറഞ്ഞു...

"അതാ അവിടെയാണ് മുറി ..."

"ശരി..."

അമ്മയും ഗുണ്ടുമണിയും വരുന്നത് വരെ ഞാൻ അകത്ത് തന്നെ ഇരുന്നു... സാധാരണ ക്ലാസ് കഴിഞ്ഞു വന്ന് ചെടികൾക്ക് വെള്ളം ഒഴിച്ചിരുന്ന ഞാനന്ന് പുറത്തേക്ക് പോലും ഇറങ്ങാതെ അകത്ത് തന്നെ ഇരുന്നു..... ഇടയ്ക്ക് ജനലുവഴി അയാളെ ഒന്ന് നോക്കി... ഇതിപ്പോ കവലിന് ആളെ കിട്ടിയപ്പോഴാണല്ലോ പുറത്തിറങ്ങാൻ പേടി ദൈവമേ...... മുറിയിൽ പോയി വസ്ത്രം മാറി വന്ന ആളുടെ രൂപം കണ്ട് ഞാനൊന്ന് പുരികം ചുളിച്ചു.... ഒരു തൊപ്പിയും ഇൻസൈഡ് ഒക്കെ ചെയ്ത് തനി വാച്ച് മാൻ ആയി ആള് നിൽക്കുന്നു.... ഇയാൾക്ക് മുന്നേ ഇത് തന്നെ പണിയെന്ന് എനിക്കുറപ്പായി.... എന്തായാലും അമ്മക്ക് സന്തോഷമാകും... പക്ഷെ എനിക്ക് അയാളുടെ മുഖത്തു നോക്കുമ്പോ ഒരു തരം വിറയൽ....

അമ്മ വരുന്ന സമയം ആയപ്പോൾ ഞാൻ ഗേറ്റിലേക്കും നോക്കി ഇരുന്നു... അമ്മയും ഗുണ്ടുമണിയും ഗേറ്റിൽ നിന്ന്

💬 Comments

View all comments