0%

Chapter Title : വാദ്ധ്യാർ 1 [അഖിലേഷേട്ടൻ]

Author : kkstories Read All Parts 2K

നാടൻ രീതിയിൽ വസ്ത്രം ധരിച്ച സുന്ദരി.. ചുരിദാറും ടോപ്പുമാണ് വേഷം... ചുരിദാറിൽ അവളുടെ ശരീരത്തിന്റെ ഒരു ഭാഗവും കാണാത്ത രീതിയിൽ നല്ല വസ്ത്ര ധാരണ..

ആദ്യം കണ്ട ആ എക്‌സൈറ്റ്മെന്റ് മാറിയപ്പോൾ പിന്നെ അവൾ അധികം സംസാരിക്കുന്നൊന്നുമില്ല.. ഫോണിൽ വിളിച്ച ആൾ തന്നെയാണോ ഇത് എന്ന് ഞാൻ ഒരു വേളേ സംശയിച്ചു. അത്രയ്ക്കും സൗമ്യമായാണ് അവൾ ഞാൻ എന്തെങ്കിലും ചോദിക്കുമ്പോൾ മറുപടി തന്നിരുന്നത്. "ഒരു പാവം കുട്ടിയാണ് അവളെന്നും നാട് വിട്ട് ദൂരത്തെങ്ങും ഇത് വരെ അവൾ പോയിട്ടില്ല, അത് കൊണ്ട് മോൻ നല്ലോണം നോക്കണമെന്നും അവളുടെ അമ്മ എന്നെ നോക്കി പറഞ്ഞേല്പിച്ചു... "

അവരോട് ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു സമാധാനിപ്പിച്ചു'

അല്പ സമയത്തിന് ശേഷം ട്രെയിൻ വന്നു.. ഞാനും അവളും ഉള്ളിൽ കയറി.. ട്രെയിനിന്റെ വാതിലിൽ നിന്ന് കൊണ്ട് അവൾ അവർക്കൊക്കെ കയ്കാണിച്ചുകൊണ്ട് നിറഞ്ഞൊഴുകുന്ന കണ്ണുനീർ അവളുടെ ഷാളിൽ തുടച്ചു.. പതിയെ ട്രെയിൻ ചൂളം വിളിച്ചു മുന്നോട്ട് കുതിച്ചു.

ഞാൻ ഞങ്ങളുടെ സീറ്റിൽ വന്നിരുന്നു. ഞങ്ങൾ സീറ്റിലേക്ക് വന്നപ്പോൾ എതിർ വശത്തായി അത്യാവശ്യം മാന്യമായി വസ്ത്രം ധരിച്ച ഒരു തമിഴൻ കിടക്കുന്നുണ്ടായിരുന്നു.

ഞങ്ങളുടെ ബാഗ് എല്ലാം ഒതുക്കി വെക്കാൻ വേണ്ടി അവിടെ ഉള്ള ലൈറ്റ് ഇട്ടതും അയാൾ ചാടി എഴുന്നേറ്റ് ലൈറ്റ് ഓഫ് ചെയ്യാൻ വേണ്ടി പറഞ്ഞു ഞങ്ങളോട് ദേഷ്യപ്പെട്ടു...

പെട്ടെന്ന് അയാൾ ചൂടാവുന്നത് കേട്ടതും ഞാൻസി തമിഴിൽ അയാളോട് തിരിച്ചും ദേഷ്യപ്പെട്ടു.

അവളുടെ പെട്ടെന്നുള്ള ആ ഭാവ മാറ്റം എന്നെ ചെറുതായൊന്നു പേടിപ്പിച്ചു... എങ്കിലും അത് പുറത്ത് കാട്ടാതെ അവളോട് മിണ്ടാതെ ഇരിക്കാൻ

💬 Comments

View all comments